മുഖ്യമന്ത്രി പൊലിസ് സംഘടനകളുടെ യോഗം വിളിച്ചു
തിരുവനന്തപുരം: വര്‍ധിച്ചുവരുന്ന പൊലിസുകാരുടെ ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊലിസ് സംഘടനകളുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു.
ഈ മാസം അഞ്ചിന് വൈകിട്ട് 4.30ന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം.
കേരളാ പൊലിസ് അസോസിയേഷന്, കേരള പൊലിസ് ഓഫിസേഴ്സ് അസോസിയേഷന്, പൊലിസ് സര്വിസേഴ്സ് ഓഫിസ് അസോസിയേഷന്, ഐ.പി.എസ് അസോസിയേഷന് എന്നീ സംഘടനകളുടെ യോഗമാണ് വിളിച്ചിരിക്കുന്നത്. പൊലിസില്‍ നടപ്പാക്കിയ പരിഷ്കാരങ്ങളെ സംബന്ധിച്ച് സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
ബറ്റാലിയനുകളിലെ പൊലിസുകാര്‍ക്ക് അവധി അനുവദിക്കുന്നത്, ജോലി തിരക്കു കാരണമുള്ള മാനസിക സംഘര്‍ഷം, ജോലി സമയത്തിലെ പുനഃക്രമീകരണം എന്നിവ ഉള്‍പ്പെടെ എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യും. പിണറായി വിജയന് മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് പൊലിസ് സംഘടനകളുടെ സംയുക്ത യോഗം വിളിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."