HOME
DETAILS
MAL
ആര്.എസ്.എസ് അല്ലാതെ മറ്റാരും സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ അക്രമം നടത്തില്ല: കാനം
backup
June 10 2017 | 01:06 AM
കോഴിക്കോട്: ആര്.എസ്.എസ് അല്ലാതെ മറ്റാരും സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് നേരെ ഇത്തരത്തില്‍ ആക്രമണം നടത്തില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. അക്രമം നടന്ന സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ച അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. അക്രമത്തെ അപലപിക്കുന്നു. ഓഫിസുകള്‍ക്ക് നേരെ ആക്രമണം നടത്തരുതെന്ന സര്‍വകക്ഷി തീരുമാനമാണ് ലംഘിക്കപ്പെട്ടത്. സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ അക്രമികള്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."