HOME
DETAILS
MAL
സംഘര്‍ഷങ്ങളിലേക്കു തൊഴിലാളികളെ വലിച്ചിഴക്കരുത്: ബി.എം.എസ്
backup
June 10 2017 | 01:06 AM
കോഴിക്കോട്: സംഘര്‍ഷങ്ങളിലേക്കു തൊഴിലാളികളെ വലിച്ചിഴക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്ന് ബി.എം.എസ് ഉപാധ്യക്ഷന്‍ കെ. ഗംഗാധരന് ആരോപിച്ചു. ഇത് ശക്തമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സി.പി.എം ജില്ലാ നേതൃത്വം തിരിച്ചറിയണം. അക്രമത്തെ തൊഴിലാളികളെ അണിനിരത്തിതന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം വരുന്ന പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ 10.30ന് സംഘടിച്ചെത്തിയാണ് ബി.എം.എസ് ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ അക്രമം അഴിച്ചുവിട്ടത്. കണ്ണൂരില്‍ ഉള്‍പ്പെടെ പലയിടത്തും രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടന്നിട്ടും ഒരു ട്രേഡ് യൂനിയന്‍ ഓഫിസുപോലും തകര്‍ക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്തുതന്നെ ഇത് ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."