മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് മുന്നോടിയായുള്ള സാധ്യതാപഠനത്തിന് കേന്ദ്ര വനം- പരിസ്ഥിതിമന്ത്രാലയം കേരളത്തിന് അനുമതി നല്‍കി. വിവരശേഖരണത്തിനും മറ്റുമായി കര്‍ശന നിബന്ധനകളോടെയാണ് അനുമതി നല്‍കിയത്.
പഠനം സംബന്ധിച്ച പരിഗണനാ വിഷയങ്ങള്‍ക്കുള്ള അനുമതി സുപ്രിംകോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും നിര്‍ദേശങ്ങള്‍ക്ക് വിധേയമായിരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സാധ്യതാപഠനത്തിനുശേഷം പരിസ്ഥിതി അനുമതിക്ക് അപേക്ഷ നല്‍കുമ്പോള്‍ അണക്കെട്ട് സംബന്ധിച്ച സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേരളവും തമിഴ്‌നാടും സമവായത്തിലെത്തണം. പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന് തമിഴ്‌നാടിന്റെ അനുമതി നേടിയിരിക്കണമെന്നും നിബന്ധനയില്‍ പറയുന്നു.
സംസ്ഥാനത്തുണ്ടായ പ്രളയ സാഹചര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം 27നാണ് കേരളം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചത്. നിലവിലെ അണക്കെട്ടിന് 366 മീറ്റര്‍ താഴെ 53.22 മീറ്റര്‍ ഉയരത്തില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള നിര്‍ദേശമാണ് കേരളം സമര്‍പ്പിച്ചത്.
ഇതിനായി 50 ഹെക്ടര്‍ വനഭൂമിയാണ് ആവശ്യമായി വരിക. 123 വര്‍ഷം പഴക്കമുള്ള അണക്കെട്ട് നിലനിര്‍ത്തുന്നത് അപകടമാണെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടിയിരുന്നു. ഏതുപദ്ധതിക്കും അനുമതി നല്‍കുന്നതിനും നിഷേധിക്കുന്നതിനും മുന്‍പ് നടത്തേണ്ട അടിസ്ഥാനപ്രക്രിയക്ക് അനുമതി നല്‍കുന്നുവെന്നാണ് വിദഗ്ധസമിതിയുടെ മിനുട്‌സിലുള്ളത്.
സാധ്യതാപഠനം എന്നതിന് പരിസ്ഥിതിമന്ത്രാലയത്തിന്റെ അന്തിമാനുമതി എന്നര്‍ത്ഥമില്ല. പഠനം പൂര്‍ത്തിയാക്കിയശേഷം ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാരിസ്ഥിതികാനുമതി തേടണമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, കേരളത്തിനുള്ള അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി കെ. പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
2014ലെ സുപ്രിംകോടതി വിധിയുടെ ലംഘനമാണ് പരിസ്ഥിതിമന്ത്രാലയത്തിന്റെ നടപടിയെന്നും ഇത് കോടതിയലക്ഷ്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ മന്ത്രാലയത്തിന്റെ അനുമതി റദ്ദാക്കാനായി പ്രധാനമന്ത്രി ഇടപെടണമെന്നും പുതിയ അണക്കെട്ട് നിര്‍മാണത്തിന് കേരളം ഭാവിയില്‍ ഉന്നയിക്കുന്ന നിര്‍ദേശങ്ങള്‍ തള്ളണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
അനുമതി പിന്‍വലിച്ചില്ലെങ്കില്‍ സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 2016ലും സാധ്യതാപഠനത്തിന് അനുമതി നല്‍കിയെങ്കിലും അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത പ്രധാനമന്ത്രിയില്‍ സമ്മര്‍ദ്ദംചെലുത്തി പിന്‍വലിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."