മുഖ്യമന്ത്രിയുടേത് വിശ്വാസികളോടുള്ള യുദ്ധപ്രഖ്യാപനം: ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മാറ്റാന്‍ കഴിയുന്ന ആചാരങ്ങളല്ല ശബരിമലയിലേതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ വിശ്വാസികളുടെ ആശങ്കയും ഭയവും ആളിക്കത്തിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്.
മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അനുചിതവും വിശ്വാസികളോടുള്ള യുദ്ധ പ്രഖ്യാപനവുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വിശ്വാസികള്‍ക്കു മേലുള്ള കടന്നാക്രമണം മുഖ്യമന്ത്രിയുടെ പദവിക്കു ചേര്‍ന്നതല്ല. അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് എന്നത് പോലെ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മുഖ്യമന്ത്രി മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ദേവസ്വം ബോര്‍ഡ് വരുതിയ്ക്ക് വരുന്നില്ല എന്നതുകൊണ്ടാണ് അവര്‍ക്കെതിരേ തിരിഞ്ഞത്.
രോഷം തന്ത്രിയുടെ മേല്‍ പ്രയോഗിക്കുന്നു. ആചാരങ്ങളുടെ അവസാന വാക്ക് തന്ത്രി ആണെന്ന് സുപ്രിംകോടതി വരെ പറഞ്ഞു. ആചാരങ്ങളിലും പൂജാ കാര്യങ്ങളിലും തന്ത്രി ആണ് അവസാന വാക്കെന്ന് ദേവസ്വം ബോര്‍ഡ് നല്‍കിയ സത്യവാങ് മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. മുണ്ടിന്റെ കോന്തലയില്‍ താക്കോല്‍ കെട്ടി നടക്കേണ്ട ഉത്തരവാദിത്വം മാത്രം അല്ല തന്ത്രിക്ക് ഉള്ളതെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിക്കുകയാണ്. ആര്‍.എസ്.എസിനും ബി.ജെ.പിക്കുമുള്ള ഗൂഢ അജണ്ട നടപ്പാക്കാന്‍ മുഖ്യമന്ത്രി സഹായിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."