ചന്ദ്രയാന്‍- 2 അഞ്ചാംദിവസം ചന്ദ്രനിലിറങ്ങും, ഇന്ന് നിര്‍ണായക ഘട്ടം; ഓര്‍ബിറ്ററും ലാന്‍ഡറും ഇന്ന് വേര്‍പ്പെടും
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പര്യവേക്ഷണപേടകമായ 'ചന്ദ്രയാന്‍ 2' ചന്ദ്രനോട് കൂടുതല്‍ അടുത്തു. ഇന്നലെ വൈകീട്ട് 6.21ന് പേടകത്തിലെ പ്രത്യേക യന്ത്രസംവിധാനം 52 സെക്കന്‍ഡ് പ്രവര്‍ത്തിപ്പിച്ചാണ് ശാസ്ത്രജ്ഞര്‍ ഭ്രമണപഥ ക്രമീകരണം നടത്തിയത്. പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയശേഷം നടക്കുന്ന അഞ്ചാമത്തെതും അവസാനത്തേതുമായ ദിശാക്രമീകരണമാണിത്. ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ പരിധിയിലേക്കാണ് മാറിയത്. ഇതോടെ പേടകം ചന്ദ്രനോട് കൂടുതല്‍ അടുത്തു. ചന്ദ്രന്റെ ഏറ്റവുമടുത്ത് 114 കിലോമീറ്ററും ഏറ്റവുമകലെ 128 കിലോമീറ്ററും വരുന്ന ഭ്രമണപഥത്തിലേക്കാണു പേടകം താഴ്ന്നത്. ദീര്‍ഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ നിന്ന് ഏകദേശം വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണിപ്പോള്‍ പേടകം ഉള്ളത്.
ഇനിയുള്ള നിര്‍ണായകദൗത്യം ചന്ദ്രനെ ചുറ്റുന്ന 'ഓര്‍ബിറ്ററി'ല്‍നിന്ന്, ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള 'ലാന്‍ഡറി'നെ വേര്‍പെടുത്തലാണ്. അത് ഇന്ന് നടക്കും. ഉച്ചയ്ക്ക് 12.45നും 1.45നും ഇടയില്‍ 'ലാന്‍ഡര്‍' വേര്‍പെടും. പിന്നീട് 'ലാന്‍ഡറി'നെയും 'ഓര്‍ബിറ്ററി'നെയും വെവ്വേറെ നിയന്ത്രിക്കണം. 'ലാന്‍ഡറി'നെ രണ്ടുതവണകൂടി ദിശമാറ്റി ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കണം. തുടര്‍ന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ഇറക്കത്തിന് ഒരുക്കമായി. ഇന്ന് മുതല്‍ അഞ്ചാമത്തെ ദിവസം ചന്ദ്രനില്‍ ഇറങ്ങും. ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നുമിടയില്‍ ചന്ദ്രന്റെ ഇരുണ്ടപ്രദേശത്തെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തില്‍ 'ലാന്‍ഡറി'നെ 'സോഫ്റ്റ് ലാന്‍ഡിങ്' സാങ്കേതികതയിലൂടെ ഇറക്കുകയാണ് ലക്ഷ്യം. ഇറങ്ങിക്കഴിഞ്ഞാല്‍ നാലുമണിക്കൂറിനുള്ളില്‍ 'ലാന്‍ഡറി'നുള്ളില്‍നിന്ന് 'റോവര്‍' പുറത്തിറങ്ങും. ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പഠനങ്ങള്‍ നടത്തുന്ന ഘടകമാണ് റോവര്‍.
ഓര്‍ബിറ്ററില്‍നിന്ന് ലാന്‍ഡറിനെ വേര്‍പെടുത്തുന്ന ദൗത്യത്തെക്കുറിച്ച് ആശങ്കയൊന്നുമില്ലെന്നും ഉപഗ്രഹത്തിന്റെ പ്രവര്‍ത്തനം നിലവില്‍ തൃപ്തികരമാണെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
chandrayaan 2 lander rover separation on monday
#ISRO
— ISRO (@isro) September 1, 2019
The final and fifth Lunar bound orbit maneuver for Chandrayaan-2 spacecraft was performed successfully today (September 01, 2019) at 1821 hrs IST.
For details please visit https://t.co/0gic3srJx3 pic.twitter.com/0Mlk4tbB3G
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."