കെ.എം ബഷീര്‍ കേസ്: മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നു മാറ്റി
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ വാഹനാപകട കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ മുഖ്യ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നു മാറ്റി. തിരുവനന്തപുരം സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയിലിനെയാണ് മാറ്റിയത്.
പകരം അന്വേഷണ സംഘത്തിലെ എസ്.പി എ. ഷാനവാസിനാണ് ഇനി മുഖ്യ അന്വേഷണ ചുമതല.
പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരുന്നു. ഇതാണ് മാറ്റത്തിന് പിന്നിലെന്നാണ് അറിയുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടം കഴിഞ്ഞതിനു ശേഷമാണ് ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനില്‍ നിന്ന് എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് ചുമതല കൈമാറുന്നത്.
ചുമതല മാറിയെങ്കിലും അന്വേഷണ സംഘത്തില്‍ ഷീന്‍ തറയില്‍ ഉണ്ടാവും. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ഡോ. ഷെയ്ക്ക് ദര്‍വേശ് സാഹിബിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."