പള്ളിയുടെ പേരില്‍ വ്യാജ പിരിവ് നടത്തുന്നെന്ന്
പിണങ്ങോട്: തേവണ പ്രദേശത്തെ നിര്‍മാണം കഴിഞ്ഞ നിസ്കാരപള്ളിയുടെ പേരില്‍ വിദേശത്തും മറ്റും വ്യാജ പിരിവ് നടത്തുന്നതായി പരാതി.
പുലിക്കാടന് സൈദ് എന്നയാളുടെ സ്ഥലത്ത് ഒരു അറബിയുടെ സഹായത്താല്‍ നിര്‍മിച്ച പള്ളി 2012 ജൂണ്‍ 19ന് പിണങ്ങോട് ടൗണ്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ബാസ് ഫൈസി ഉദ്ഘാടനം നിര്‍വഹിച്ചതാണ്.
എന്നാല്‍ പള്ളി നിര്‍മാണ പരിപാലന കമ്മിറ്റി തേവണ പി.ഒ, പൊഴുതന, വയനാട് ജില്ല എന്ന പേരില്‍ പല പള്ളികളിലും മറ്റും വ്യാജ പിരിവ് നടത്തുകയാണ് ചിലര്‍.
നിലവില്‍ പള്ളിയുടെ മുഴുവന്‍ പ്രവൃത്തികളും അവസാനിച്ചിട്ടുണ്ടെന്നും ഇത്തരം തട്ടിപ്പില്‍ ആരും വഞ്ചിതരാകരുതെന്നും നിര്‍മാണ കമ്മിറ്റി ഭാരവാഹികളായ പി.കെ സൈദ്, പി നാസര്‍, കെ.കെ ശമീര്‍, പി.കെ അബ്ബാസ്, ഗഫൂര്‍ പട്ടിശ്ശേരി, പ്രദേശവാസികളായ കെ.കെ ഹുസൈന്, പി.കെ അലവികുട്ടി, കെ വാഹിജ്, കെ ഹാരിസ്, കെ.കെ ഹാരിസ് മൗലവി, പി സുബൈര്‍, ഹംസ പട്ടിശ്ശേരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."