HOME
DETAILS

മുഖ്യമന്ത്രിയെ തിരുത്തി പന്തളം രാജകുടുംബം

  
backup
October 24 2018 | 20:10 PM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%86-%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

പന്തളം: ശബരിമല ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തിരുത്തി പന്തളം രാജകുടുംബാംഗം പി.ജി ശശികുമാര വര്‍മ. പന്തളത്തു നടത്തിയ വാര്‍ത്താസമ്മേളത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.
ക്ഷേത്രം ആരുടേതൊണെന്ന ചര്‍ച്ച ഒരിക്കലും ഉണ്ടാവാന്‍ പാടില്ല. ക്ഷേത്രം ഭക്തരുടേതാണ്. ക്ഷേത്രങ്ങളുടെ ഭരണച്ചുമതലകളാണ് കവനന്റിലൂടെ ദേവസ്വം ബോര്‍ഡിന് കൈമാറിയത്. കവനന്റില്‍ ക്ഷേത്രങ്ങളിലെ ആചാരങ്ങള്‍ ഒരു മാറ്റവും കൂടാതെ നടപ്പാക്കുമെന്നും പറഞ്ഞിട്ടുണ്ട്. കവനന്റിലെ ഈ വ്യവസ്ഥകള്‍ പാലിക്കണം എന്നാണ് കൊട്ടാരം ആവശ്യപ്പെട്ടത്. അത് ലംഘിക്കപ്പെട്ടതു കൊണ്ടാണ് കവനന്റിനെ കുറിച്ചു പറയേണ്ടി വന്നതെന്നും ശശികുമാര്‍ വര്‍മ വിശദീകരിച്ചു.
ക്ഷേത്രത്തിന്റെ ആചാരകാര്യങ്ങളില്‍ തന്ത്രിയുടേതാണ് അവസാന വാക്ക്. ക്ഷേത്രം അടച്ചിടാനുള്ള അവകാശം തന്ത്രിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ വരുമാനത്തില്‍ രാജകൊട്ടാരത്തിനു കണ്ണില്ല. അതില്‍ കണ്ണു നട്ടിരിക്കുന്നവരുണ്ട്. അതു കണ്ടുപിടിക്കേണ്ട ജോലി മാധ്യമങ്ങളുടേതാണ്. ദേവസ്വം ബോര്‍ഡില്‍നിന്ന് അഞ്ച് പൈസ ചോദിച്ചിട്ടില്ല. അവകാശം മാത്രമാണ് ചോദിച്ചത്.
തിരുവിതാംകൂറില്‍നിന്ന് അന്നത്തെ കാലത്തു പണം വാങ്ങിയത് രാജ്യസുരക്ഷയ്ക്കായാണ്. അല്ലാതെ സ്വകാര്യ ആവശ്യത്തിനല്ല. പരമപുച്ഛത്തോടെയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ പലതും വിഷമമുണ്ടാക്കി. മലയരയന്മാരെ ഓടിച്ചുവിട്ടത് ദേവസ്വം ബോര്‍ഡ് രൂപീകരിച്ചതിനു ശേഷമാണ്. ക്ഷേത്രത്തിന്റെ ഊരാളര്‍ സ്ഥാനം നിലനിര്‍ത്തിയാണ് നിയമനിര്‍മാണം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആചാരപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ല. എന്നാല്‍ ലഭിക്കേണ്ടതു ലഭിച്ചേ മതിയാകൂ. ബോര്‍ഡിന്റെ വരുമാനത്തില്‍നിന്ന് ഒരു രൂപ പോലും ഞങ്ങള്‍ ചോദിക്കില്ല. തിരുവാഭരണത്തിനൊപ്പം പോകുന്നവര്‍ക്ക് 1000 രൂപ കൊടുക്കുന്നുണ്ട്. അതില്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതു പല സര്‍ക്കാരുകളും തന്നിട്ടുണ്ട്. അതിനു ബോര്‍ഡിനോട് നന്ദിയുണ്ട്.
കഴിഞ്ഞ ദിസവങ്ങളില്‍ ശബരിമല തീര്‍ഥാടന കേന്ദ്രമായിരുന്നില്ല.
യുദ്ധസമാനമായ അവസ്ഥയായിരുന്നു. നിലയ്ക്കലില്‍ ആദ്യം പൊലിസിന്റെ അടികൊണ്ടത് നാമജപവുമായി പ്രതിഷേധിച്ച ആദിവാസികള്‍ക്കാണ്. ജാതിയുടെ പേരു പറഞ്ഞ് അവര്‍ണനെന്നും സവര്‍ണനെന്നും വേര്‍തിരിച്ച് തമ്മലടിപ്പിക്കാനാണ് ശ്രമം നടന്നത്.
കൊട്ടാരവും ക്ഷേത്രവും തമ്മിലുള്ള ബന്ധം അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറുന്നതല്ലെന്നും ഇത്തരം കാര്യങ്ങള്‍ പറയാന്‍ പന്തളം കൊട്ടാരം നിര്‍ബന്ധിക്കപ്പെടുകയാണെന്നും ശശികുമാര വര്‍മ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago