പന്തിവാസത്തിന് ശേഷം കല്ലൂര്‍കൊമ്പന്‍ പുറത്തിറങ്ങുന്നു
മുത്തങ്ങ: രണ്ടുവര്‍ഷത്തെ പന്തിവാസത്തിന് ശേഷം കല്ലൂര്‍ കൊമ്പന്‍ പുറത്തിറങ്ങുന്നു. വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍ അഞ്ജന്‍കുമാറിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ആനയെ പുറത്തിറക്കുന്നത്.
മതിയായ സുരക്ഷ ക്രമീകരണങ്ങളോടെ മുത്തങ്ങ പന്തിയോട് ചേര്‍ന്നുള്ള വന മേഖലയില്‍ മേയാന്‍വിടണമെന്നാണ് ഉത്തരവ്. കല്ലൂര്‍ പ്രദേശങ്ങളില്‍ നിരന്തരം ജനവാസകേന്ദ്രങ്ങളില്‍ കൃഷിനാശം വരുത്തുകയും മനുഷ്യജീവനുഭീഷണിയാവുകയും ചെയ്തതോടെ 2016 നവംബര്‍ 22നാണ് കൊമ്പനെ മയക്കുവെടിവച്ച് പിടികൂടി കൂട്ടിലടച്ചത്. തുടര്‍ന്ന് ആന രണ്ട് വര്‍ഷക്കാലമായി കൂട്ടിനുള്ളില്‍തന്നെയാണ് കഴിയുന്നത്.
ഇത് ആനയുടെ സ്വാഭാവിക ചലനത്തെ ബാധിക്കുമെന്നും കൂടാതെ കൂടിന് ബലക്ഷയവും കണക്കിലെടുത്താണ് ആനയെ പുറത്തിറക്കുന്നത്. നിലവില്‍ കല്ലൂര്‍ കൊമ്പന്‍ പാപ്പാന്‍മാരായി ഇണങ്ങിയിട്ടുണ്ട്. ആനയ്ക്കും പാപ്പാന്‍മാര്‍ക്കും മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയാണ് കൂട്ടില്‍ നിന്നും ആനയെ പുറത്തിറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."