HOME
DETAILS

വിളവെടുപ്പ് തുടങ്ങി; കൊക്കോ വിലയും താഴോട്ട്

  
backup
June 10 2017 | 01:06 AM

%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%b5%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%95%e0%b5%8a%e0%b4%95

നടവയല്‍: നാണ്യവിളകളുടെ വിലയിടിവിന് പുറമേ കൊക്കോക്കും വില ഇടിഞ്ഞത് കര്‍ഷകര്‍ക്ക് ദുരിതമാകുന്നു.
കുരുമുളക് രോഗം ബാധിച്ച് നശിച്ചതോടെയാണ് കൃഷിക്കാര്‍ വയലുകളിലും കരസ്ഥലങ്ങളിലും വ്യാപകമായി കൊക്കോ കൃഷി ചെയ്തത്.
എന്നാല്‍ വിളവെടുപ്പിന്റെ സമയത്ത് വില കുത്തനെ കുറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ പച്ച കൊക്കോ കായ്ക്ക് കിലോഗ്രാമിന് 20 രൂപയും ഉണക്ക പരിപ്പിന് 210 രൂപയും വില ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പച്ചക്കായ്ക്ക് 12 ഉം പരിപ്പിന് 140 രൂപയുമാണ് ലഭിക്കുന്നത്.
കൊക്കോ കൃഷിയിലെ രോഗ ബാധക്ക് പുറമേ പക്ഷികള്‍, എലി, അണ്ണാന്‍, കുരങ്ങ് എന്നിവയുടെ ശല്യത്തില്‍ നിന്നും സംരക്ഷിച്ചാണ് കര്‍ഷകര്‍ ഉള്ള കായ്കള്‍ പറിച്ചെടുത്ത് മാര്‍ക്കറ്റില്‍ എത്തിക്കുന്നത്.
എന്നാല്‍ വിലയില്ലാത്തത് മൂലം മുടക്ക് മുതല്‍ പോലും ലഭിക്കാത്ത സ്ഥിതിയാണ്.
ജില്ലയില്‍ നിന്നും കൊക്കോ സംഭരണം നടത്തുന്ന കാഡ്ബറിയും മറ്റ് സ്വകാര്യ ഏജന്‍സികളും വിളവെടുപ്പ് സമയത്ത് കൃത്രൃിമ വിലയിടിവ് സൃഷ്ട്ടിക്കുകയാണെന്ന് കൊക്കോ കര്‍ഷകര്‍ പറയുന്നു.
നാടന്‍ കൊക്കോക്ക് പുറമേ ഹൈബ്രിഡ് ഇനമായ എസ് വണ്‍ എന്ന അത്യുല്‍പാദന ഇനവും കര്‍ഷകര്‍ കൃഷി ചെയ്തിട്ടുണ്ട്. കൃഷി പ്രോത്സാഹനം നല്‍കിയ ഏജന്‍സികള്‍ തന്നെ വിളവെടുപ്പ് സമയത്ത് കര്‍ഷകരെ വഞ്ചിക്കുകയാണെന്നും ആരോപണമുണ്ട്. കൊക്കോയ്ക്ക് വിലസ്ഥിരത ഉറപ്പുവരുത്താന്‍ സര്‍ക്കാരിനും കഴിയുന്നില്ല.
എന്നാല്‍ വിദേശരാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ കൊക്കോ ഇറക്കുമതി നടത്തുന്നതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമെന്ന് വ്യാപാര കേന്ദ്രങ്ങളും പറയുന്നു.
വിളവെടുപ്പ് സമയത്തെ വിലയിടിവ് തടയുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണമൊണ് കൃഷിക്കാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിതപരിശോധന; രാജ്യത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  a month ago
No Image

സ്‌കൂള്‍ കായിക മേളയ്ക്ക് തിരിതെളിഞ്ഞു

Kerala
  •  a month ago
No Image

ഷാര്‍ജ രാജ്യാന്തര പുസ്തകമേള; ഇളയരാജ പങ്കെടുക്കും

uae
  •  a month ago
No Image

മലയാള സർവ്വകലാശാല; പിഎച്ച്ഡി റാങ്ക് ലിസ്റ്റിൽ അട്ടിമറി

Kerala
  •  a month ago
No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago