മീനങ്ങാടിയിലെ ഡ്രൈനേജ് പ്രവൃത്തി തടയുമെന്ന് ഓട്ടോ തൊഴിലാളികള്‍
മീനങ്ങാടി: മീനങ്ങാടിയിലെ ഡ്രൈനേജ് പ്രവൃത്തി തടയുമെന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍.
സ്കൂള്‍ ജംങ്ഷന് മുതല്‍ പഞ്ചായത്ത് ബസ്സ്റ്റാന്റ് വരെയുള്ള ഡ്രൈനേജ് നവീകരണ പ്രവൃത്തി തടയുമെന്നാണ് ഓട്ടോ തൊഴിലാളികള്‍ പ്രഖ്യാപിച്ചത്. ഇവിടെ ഓട്ടോസ്റ്റാന്റിനോട് ചേര്‍ന്ന ഡ്രൈനേജ് പ്രവൃത്തി തുടങ്ങാത്തതില്‍ പ്രതിഷേധിച്ചാണ് സമരപരിപാടികള്‍ക്ക് ഒരുങ്ങുന്നത്. ഓട്ടോസ്റ്റാന്റിനോട് ചേര്‍ന്ന ഡ്രൈനേജ് നിറഞ്ഞ് സ്റ്റാന്റിലൂടെ മാലിന്യം കവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഓട്ടോ സ്റ്റാന്റിനോട് ചേര്‍ന്ന് തകര്‍ന്ന് കിടക്കുന്ന ഡ്രൈനേജ് നന്നാക്കാതെ കരാറുകാര്‍ മറ്റുഭാഗങ്ങളില്‍ പ്രവൃത്തി എടുക്കുന്നത് മാലിന്യം റോഡിലൂടെ ഒഴുകാന്‍ ഇടയാക്കുമെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് ഓട്ടോ തൊഴിലാളികള്‍ ടൗണില്‍ നടക്കുന്ന ഡ്രൈനേജ് പ്രവൃത്തി തടയാനൊരുങ്ങുന്നത്.
ഡ്രൈനേജ് പ്രവൃത്തി തുടങ്ങുകയാണെന്നും െ്രെഡനേജ് പൊളിക്കുമെന്നും പറഞ്ഞ് നിലവിലെ െ്രെഡനേജിന് മുകളിലുണ്ടായിരുന്ന സ്ലാബ് സ്വകാര്യ വ്യക്തി കൊണ്ടുപോയെന്നും ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു.
ഇത് കാരണം വഴിയാത്രക്കാര്‍ക്ക് റോഡിലൂടെ നടക്കേണ്ട അവസ്ഥയാണുള്ളത്. ഡ്രൈനേജ് വൃത്തിയാക്കി കാല്‍നടയാത്രക്ക് അനുയോജ്യമാം വിധം സ്ലാബുകള്‍ ഇട്ട് സംരക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് സംയുക്ത ഓട്ടോ തൊഴിലാളികള്‍ ഗ്രാമപഞ്ചായത്തിലും നിലവിലെ ഡ്രൈനേജ് വൃത്തിയാക്കിയില്ലെങ്കില്‍ ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ തടയുമെന്ന് മീനങ്ങാടി പൊലിസിലും അറിയിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."