കായംകുളം നഗരസഭാ കയ്യാങ്കളിക്കിടെ കുഴഞ്ഞു വീണ കൗണ്‍സിലര്‍ മരിച്ചു
ആലപ്പുഴ: കായംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ എല്‍.ഡി.എഫ് കൗണ്‍സിലര്‍ മരിച്ചു. 12ാം വാര്‍ഡ് കൗണ്‍സിലര്‍ വി.എസ് അജയനാണ് മരിച്ചത്. പരുമല സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അന്ത്യം.
സെന്‍ട്രല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് വിഷയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബുധനാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലെ സംഘര്‍ഷത്തിനിടയാക്കിയത്. അജണ്ടകള്‍ പാസാക്കി കൗണ്‍സില്‍ പിരിച്ചുവിട്ട ശേഷം പ്രകടനത്തില്‍ പെങ്കടുക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട അജയനെ കായംകുളം ഗവ. ആശുപത്രിയിലും തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
കയ്യാങ്കളിയില്‍ പ്രതിഷേധിച്ച് നഗരസഭയില്‍ യു.ഡി.എഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്
ഉച്ചക്ക് 12 മണിക്ക് നഗരസഭയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വൈകുന്നേരം നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ഭാര്യ: സുഷമ, മക്കള്‍: അഞ്ജലി, അഭിജിത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."