പല്ലുകള്‍ പരിപാലിക്കാം: അല്‍പം ശ്രദ്ധിച്ചാല്‍ മടിയില്ലാതെ പുഞ്ചിരിയ്ക്കാം
പല്ലിന്റെ ആരോഗ്യം ഏതൊരാളുടേയും നിലനില്‍പ്പിന്റെ ഭാഗമാണ്. സെല്‍ഫികളും കാന്‍ഡിഡ് ഫോട്ടോ പോസിങ്ങിനും ഡിമാന്റ് ഏറിയ ഈ കാലത്ത് പല്ല് കാണിച്ചുള്ള ചിരി ഒരു ഫാഷനായി മാറിക്കഴിഞ്ഞു. പല്ലിന്റെ ആരോഗ്യമില്ലായ്മ സൗന്ദര്യത്തെ ബാധിക്കുമെന്ന വസ്തുത തള്ളിക്കളയാനാവില്ല. ആരോഗ്യമുള്ള ജീവിതത്തിന് പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തേണ്ടതുണ്ട് അതിനായുള്ള ചില നിര്‍ദ്ദേശങ്ങള്‍.
1-മോണ പിങ്ക് നിറമെന്നാല്‍
ആരോഗ്യമുള്ള പല്ലുകളുടെ ലക്ഷണമാണ് മോണ പിങ്ക് നിറത്തോടെ കാണുന്നത്. മോണ ചുവക്കുകയോ, പഴുപ്പ് ബാധിച്ചതായോ,രക്തം വരുന്നതായോ കാണപ്പെട്ടാല്‍ അവയ്ക്ക് അണുബാധയേറ്റിരിക്കാം. ഈ അവസ്ഥയാണ് മോണപഴുപ്പ്. കാലതാമസമില്ലാതെ ചികിത്സിച്ചാല്‍ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സാധിക്കും. നിസാരമായി തള്ളിക്കളഞ്ഞാല്‍ മോണപഴുപ്പ് കൂടി മോണ രോഗമായി മാറുകയും പല്ല് കൊഴിയാനുള്ള സാഹചര്യവുമുണ്ടാവുകയും ചെയ്യും.
2-ബ്രഷിംഗ് വായുടെ ആരോഗ്യത്തിന്
വായയുടെ ആരോഗ്യം ആരംഭിക്കുന്നത് വൃത്തിയുള്ള പല്ലുകളില്‍ നിന്നാണ്. പല്ല് വൃത്തിയാക്കുമ്പോള്‍ ചില പറയുന്ന അടിസ്ഥാനകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ദിവസം കുറഞ്ഞത് രണ്ടുതവണ പല്ലുതേക്കുക. തിടുക്കത്തില്‍ ചെയാതെ സമയമെടുത്ത് പൂര്‍ണമായും വൃത്തിയായും ബ്രഷ് ചെയുക. ടൂത്ത് പേസ്റ്റും മൃദുവായ നാരുകളുള്ള ബ്രഷും ഉപയോഗിക്കുക. ബ്രഷ് ചരിച്ച് പിടിച്ച് മൃദുവായി പല്ലുകളുടെ അടിഭാഗത്ത് ബ്രഷ് ചെയുക.
ഒരു ബ്രഷ് ഏറെക്കാലം ഉപയോഗിക്കരുത്. മൂന്ന് മാസം വരെ മാത്രം ഉപയോഗിക്കുക.
3-വായയുടെ ആരോഗ്യത്തിനുള്ള പൊതു നിര്‍ദ്ദേശം
ഭക്ഷണത്തിനുശേഷം വായ് വൃത്തിയാക്കുക. പല്ലുകള്‍ക്കിടയിലുള്ള ആഹാരാവശിഷ്ടങ്ങള്‍ നീക്കം ചെയുക. ആല്‍ക്കഹോള്‍ കലരാത്ത പേസ്റ്റുകള്‍ ഉപയോഗിച്ചാല്‍ വായ വരണ്ടുണങ്ങുന്ന രോഗം ഇല്ലാതാക്കാനാവും. കട്ടിയുള്ള പരിപ്പ് വര്‍ഗ്ഗങ്ങള്‍ കഴിക്കുന്നത് ചവയ്ക്കാന്‍ ഉത്തേജനം നല്‍കാന്‍ സഹായിക്കുന്നു. കുഞ്ഞുങ്ങള്‍ക്ക് വളരെ ചെറിയ അളവില്‍ പേസ്റ്റ് ഉപയോഗിക്കാം. പല്ല് തേച്ചതിനുശേഷം പേസ്റ്റ് പുറത്തേയ്ക്ക് തുപ്പിക്കളയാന്‍ ശീലിപ്പിക്കുക.
4-സ്വാഭാവിക പ്രതിവിധികള്‍
പെട്ടന്നുണ്ടാകുന്ന പല്ലുവേദന ഇല്ലാതാക്കാന്‍ സ്വാഭാവിക വഴികളാണ് ഏറ്റവും ഉത്തമം. വീടുകളില്‍ എപ്പോഴും ലഭ്യമായവകൊണ്ട് പല്ലുവേദനയ്ക്ക് താല്‍ക്കാലിക ശമനം ഉണ്ടാക്കാന്‍ സാധിക്കും. ഗ്രാമ്പുവെണ്ണ ഒരുനുള്ള് കുരുമുളക് പൊടിയുമായി ചേര്‍ത്ത് പല്ലുവേദനയുള്ള ഭാഗത്ത് വയ്ക്കാം. ചെറുനാരങ്ങാ നീരിന് പല്ലുവേദനയെ ശമിപ്പിക്കാന്‍ സാധിക്കും. ഒരു ചെറിയ സവാള മോണയിലോ വേദന ബാധിച്ച ഭാഗത്തോ വയ്ക്കുക. പല്ലുവേദനയുള്ള ഭാഗത്ത് വായുടെ പുറമെ ഐസ്‌കട്ട വച്ചാല്‍ വേദന ശമിപ്പിക്കാനാവും. പെട്ടെന്ന് പല്ലുവേദന വന്നാല്‍ നിര്‍ബന്ധമായും അമിത ചൂടും തണുപ്പുമുള്ള ആഹാരങ്ങളും മധുര പലഹാരങ്ങളും ഒഴിവാക്കേണ്ടതാണ്. അമിത ഭക്ഷണം ഒഴിവാക്കുക.
5-പല്ല് എടുക്കുന്നതിന് ആശങ്കകള്‍ വേണ്ട
പല്ല് എടുക്കുന്നതിനു മുന്‍പായി എല്ലാവരിലും ചെറിയ രീതിയിലും ആശങ്കകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഒട്ടും ഭയപ്പെടേണ്ടതില്ല.
മേല്‍വരിയോ താഴെ വരിയോ പല്ലെടുക്കുന്നതുകൊണ്ട് ചെവി,കണ്ണ്,തല എന്നിവയ്‌ക്കൊന്നും യാതൊരു തരത്തിലുമുള്ള പ്രയാസങ്ങള്‍ ഉണ്ടാക്കുന്നില്ല. ഒന്നോ രണ്ടോ പല്ലെടുത്താല്‍ മാത്രം കവിള്‍ ഒട്ടുകയില്ല. മാത്രവുമല്ല ഒരേ സമയം ഒന്നില്‍ക്കൂടുതല്‍ പല്ലെടുക്കാം. പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടെങ്കില്‍ അവ കുറഞ്ഞ സമയത്തേ പല്ലെടുക്കാവൂ. കഴിവതും ഭക്ഷണം കഴിച്ചതിന് ശേഷം പല്ലെടുക്കാന്‍ ശ്രമിക്കുക. ഗര്‍ഭിണികള്‍ക്ക് ആദ്യ മൂന്നുമാസത്തിനും അവസാന മൂന്നുമാസത്തിനും ഇടയില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പല്ലെടുക്കാം. വസ്റ്റിച്ചിടുന്നത് മുറിവുണങ്ങാനും ഭക്ഷണം കയറാതിരിക്കാനും സഹായിക്കും. സ്റ്റിച്ചിട്ടാല്‍ ആറാം ദിവസം എടുത്ത് മാറ്റണം.
അസഹ്യമായ പല്ലുവേദനയും അനുബന്ധ ദന്തരോഗങ്ങളും വിടാതെ പിന്‍തുടരുന്ന എല്ലാവര്‍ക്കും ഈ നുറുങ്ങുവിദ്യകള്‍ ഉപകാരപ്രദമാകും. കൃത്യമായ പരിചരണത്തിലൂടെ ആരോഗ്യകരമായ പല്ലുകള്‍ സ്വന്തമാക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."