നിര്‍ണായക ഘട്ടവും വിജയകരമാക്കി ചന്ദ്രയാന്‍; ഓര്‍ബിറ്ററില്‍നിന്ന് വേര്‍പെട്ട് ലാന്‍ഡര്‍ യാത്ര തുടങ്ങി
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പര്യവേക്ഷണപേടകമായ 'ചന്ദ്രയാന്‍ 2' രണ്ട് നിര്‍ണായകഘട്ടങ്ങള്‍ കൂടി പിന്നിട്ടു. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററില്‍നിന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള ലാന്‍ഡര്‍ വേര്‍പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് ചന്ദ്രയാന്‍-2 ഓര്‍ബിറ്ററില്‍നിന്ന് ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടത്. സെക്കന്‍ഡുകള്‍ക്കം വേര്‍പെടല്‍ പൂര്‍ത്തിയായി. പിന്നീട് ഇത് ചന്ദ്രനെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയെന്ന് ഐ.എസ്.ആര്‍.ഒ ട്വിറ്ററിലൂടെ അറിയിച്ചു. ഇനി ഓര്‍ബിറ്ററിനെയും ലാന്‍ഡറിനെയും വെവ്വേറെ നിയന്ത്രിക്കണം. 'ലാന്‍ഡറി'നെ രണ്ടുതവണകൂടി ദിശമാറ്റി ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കണം. തുടര്‍ന്ന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കത്തിന് ഒരുക്കം തുടങ്ങും.
ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നുമിടയില്‍ ചന്ദ്രന്റെ ഇരുണ്ട പ്രദേശത്തെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തില്‍ 'ലാന്‍ഡറി'നെ 'സോഫ്റ്റ് ലാന്‍ഡിങ്' സാങ്കേതികതയിലൂടെ ഇറക്കുകയാണ് ലക്ഷ്യം. ഇറങ്ങിക്കഴിഞ്ഞാല്‍ നാലുമണിക്കൂറിനുള്ളില്‍ 'ലാന്‍ഡറി'നുള്ളില്‍നിന്ന് റോവര്‍ പുറത്തിറങ്ങും. ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പഠനങ്ങള്‍ നടത്താനുള്ള ഘടകമാണ് റോവര്‍.
ചന്ദ്രനില്‍ നിന്നു കുറഞ്ഞ ദൂരം 119 കിലോമീറ്ററും കൂടിയ ദൂരം 127 കിലോമീറ്ററും വരുന്ന, ഏകദേശം വൃത്താകൃതിയിലുള്ള ഭ്രമണപഥത്തില്‍ തന്നെയാവും ഓര്‍ബിറ്റര്‍ തുടരുക. ഇനിയുള്ള ദിവസങ്ങളില്‍ രണ്ടു തവണ ലാന്‍ഡറിന്റെ ഭ്രമണപഥം ചുരുക്കി ചന്ദ്രന്റെ ഏറ്റവും അടുത്തെത്തിക്കും. നാളെ രാവിലെ ഒന്‍പതിനും പത്തിനും ഇടയിലായിരിക്കും ലാന്‍ഡറിനെ 109 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തിലേക്കു മാറ്റുക. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയില്‍ ഭ്രമണപഥം പിന്നെയും ചുരുക്കി ചന്ദ്രന്റെ 36 കിലോമീറ്റര്‍ അടുത്തുള്ള ഭ്രമണപഥത്തിലേക്കു മാറ്റും. ശനിയാഴ്ച പുലര്‍ച്ചെ 1.30നും 2.30നും ഇടയ്ക്കായിരിക്കും ചന്ദ്രനിലെ ലാന്‍ഡിങ്. അതിനു മുന്‍പ് മുന്‍പ് വിക്രം ലാന്‍ഡര്‍ സ്വയം എന്‍ജിന്‍ ഡീബൂസ്റ്റ് ചെയ്തു വേഗം കുറയ്ക്കും.
chandrayaan-2 vikram lander successfully separates from chandrayaan
#ISRO
— ISRO (@isro) September 2, 2019
Vikram Lander Successfully separates from #Chandrayaan2 Orbiter today (September 02, 2019) at 1315 hrs IST.
For details please visit https://t.co/mSgp79R8YP pic.twitter.com/jP7kIwuZxH
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."