ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാന്‍ പി.ജെ ജോസഫിന്റെ അനുമതി വേണമെന്ന് ടിക്കാറാം മീണ
പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാന്‍ പി.ജെ ജോസഫിന്റെ അനുമതി വേണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പി.ജെ ജോസഫ് അനുവദിച്ചില്ലെങ്കില്‍ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനുമായി അനൗദ്യോഗികമായി ചര്‍ച്ച നടത്തിയെന്നും മീണ അറിയിച്ചു.
പി.ജെ ജോസഫിനെ പാര്‍ട്ടി ചെയര്‍മാനായി അംഗീകരിച്ച് ചിഹ്നം സ്വീകരിക്കാന്‍ ജോസ് പക്ഷം തയ്യാറാകാത്തതും നിയമപ്രശ്നവും കാരണം സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം ഉണ്ടാകാന്‍ സാദ്ധ്യതയില്ലെന്നാണ് സൂചനകള്‍.
അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പാലായില്‍ യുഡിഎഫിനായി പ്രവര്‍ത്തിക്കുമെന്ന് പി.ജെ ജോസഫ് ഇന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ടില ചിഹ്നത്തില്‍ സാങ്കേതിക തടസമുണ്ടെന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."