HOME
DETAILS

റമദാന്‍ ഒരു ഒഴിവുകാലത്തിന്റെ ഓര്‍മയ്ക്കുള്ളതല്ല

  
backup
June 10 2017 | 01:06 AM

%e0%b4%b1%e0%b4%ae%e0%b4%a6%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%92%e0%b4%b4%e0%b4%bf%e0%b4%b5%e0%b5%81%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

റമദാന്‍ ഒരു ഒഴിവുകാലത്തിന്റെ ഓര്‍മയ്ക്കുള്ളതല്ല. തികച്ചും ആത്മപരിശോധനക്കുള്ള ഇടവേളയാണ്. നിയന്ത്രണം, മിതത്വം, ലാളിത്യം, സമസൃഷ്ടി ബന്ധം തുടങ്ങിയ ഉന്നതങ്ങളായ ശീലങ്ങളുടെ പരിശീലനകാലം. റമദാന്‍ ഒരു ആഘോഷകാലമല്ല. അതൊരു പരീക്ഷണത്തിന്റെയും, നിരീക്ഷണത്തിന്റെയും, നിയന്ത്രണത്തിന്റെയും പരിശീലന കാലം കൂടിയാണ്. ചില രാഷ്ട്രങ്ങളില്‍ 18 മണിക്കൂറിലധികം വരെ പകല്‍ നീളുന്നു. നീണ്ട മണിക്കൂര്‍ ഉപവാസം സ്വീകരിക്കുന്നത് ത്യാഗത്തിന്റെ ഉയര്‍ന്ന രൂപമായി കണക്കാക്കണം. വിശ്വാസികളുടെ ഈ ത്യാഗം വഴി പൊതുസമൂഹത്തിന് ലഭിക്കുന്നത് നന്മയുടെ സന്ദേശമാണ്. ഓരോ റമദാനിലും ലോക മുസ്‌ലിംകള്‍ നല്‍കുന്ന ദാനം തന്നെ ഇതിനുള്ള സാക്ഷ്യമാണ്. എല്ലാ മനസുകളിലും കരുണയും, സഹാനുഭൂതിയും തളിര്‍ക്കുന്ന കാലമാണ് റമദാന്‍. നാവും, മസ്തിഷ്‌കവും, മനസ്സും നിയന്ത്രിച്ച് അല്ലാഹുവിന് കീഴ്‌പ്പെട്ട് കൂടുതല്‍ കരുത്തു നേടാന്‍ വിശ്വാസികള്‍ കഠിനശ്രമങ്ങള്‍ നടത്തുന്ന കാലം.
തീര്‍ച്ചയായും മാനവസമൂഹത്തിന് നന്മകള്‍ നല്‍കുന്ന സന്തോഷത്തിന്റെ നാളുകള്‍. ഹൃദയം എന്ന പ്രതിഭാസത്തിന്റെ പോരായ്മകള്‍ കഴുകി വൃത്തിയാക്കല്‍ കാലമാണ് റമദാന്‍. പൊടിപിടിച്ചു മലിനമായതും, തുരുമ്പെടുത്തു പ്രവര്‍ത്തനക്ഷമമല്ലാതായതുമായ മനസ്സുകളാവരുത് മുസ്‌ലിമിന്റേത്. അല്ലാഹു ശുദ്ധമനസ്സുകള്‍ക്ക് ഉന്നതസ്ഥാനമാണ് വാഗ്ദാനം ചെയ്യപ്പെട്ടത് എന്നുകൂടി ഓര്‍ക്കുക. റമദാന്‍ ഖുര്‍ആന്‍ അവതരിച്ച മാസമാണല്ലോ. നമ്മുടെ നാടുകളില്‍ ഇസ്‌ലാമിനെ പ്രചരിപ്പിക്കുന്നതിനും തലമുറകള്‍ക്ക് മതപഠനം നല്‍കുന്നതിനും മതപണ്ഡിതന്മാര്‍ അനിവാര്യമാണ്. റമദാനില്‍ പള്ളികളിലും ഭവനങ്ങളിലും മതപഠനത്തിന്റെ അനിവാര്യതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുകയും മുതഅല്ലിമീങ്ങളെ കണ്ടെത്തുകയും വേണം.
സമുദായത്തിലെ ഉമറാക്കളും ഉലമാക്കളും ഇക്കാര്യത്തില്‍ വലിയ ശ്രദ്ധയും, അധ്വാനവും നടത്തണം. മുതഅല്ലിമീങ്ങള്‍ക്കും മുഅല്ലിംകള്‍ക്കും മികച്ച സാമൂഹിക പദവിയും, സൗകര്യങ്ങളും ലഭ്യമാവണം. പുതിയകാലത്തെ നേരിടാനാവാത്ത സാമ്പത്തിക ഞെരുക്കം അവര്‍ എങ്ങനെ തരണം ചെയ്യും, ഇതൊരു യാഥാര്‍ഥ്യമാണല്ലോ. 1325ലെ ലോകസഞ്ചാരി ഇബ്‌നുബത്തൂത്തയുടെ കേരളസന്ദര്‍ശനാനുഭവത്തില്‍ അദ്ദേഹം ഇപ്രാകരം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവിടുത്തെ (ഏഴിമല) പള്ളിയില്‍ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കയും അവര്‍ക്ക് പള്ളിയില്‍ നിന്ന് നിശ്ചിത തുക സ്‌കോളര്‍ഷിപ്പായി നല്‍കുകയും ചെയ്യാറുണ്ട്. ഭക്ഷണം പള്ളിവക അഗ്രശാലയില്‍ നിന്ന് അവര്‍ക്ക് ലഭിക്കും. വഴിപോക്കര്‍ക്കും, ദരിദ്രര്‍ക്കും ഇവിടെ നിന്ന് ഭക്ഷണം കിട്ടാറുണ്ട്. (ഇബ്‌നു ബത്തൂത്തയുടെ സഞ്ചാരകഥകള്‍, മൊഴിമാറ്റം പ്രൊ. മങ്കട അബ്ദുല്‍അസീസ് പുറം 190). ആറ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് മതവിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യത്തിന് എല്ലാ സൗകര്യങ്ങളും സമുദായം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇപ്പോള്‍ മതപഠനത്തിന് എന്ത് കരുതിവപ്പുകളും, നീക്കിയിരിപ്പുമാണ് സമുദായത്തിന്റെ സംഭാവനയെന്ന് പരിശോധിക്കുക. റമദാന്‍ കഴിഞ്ഞാലും അതിന്റെ പുണ്യം പറയാനും പഠിപ്പിക്കാനും അവസരങ്ങള്‍ ഉണ്ടാവണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  an hour ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  3 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago