HOME
DETAILS

കാരയ്ക്ക

  
backup
June 10 2017 | 02:06 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95

കാരയ്ക്കയുടെ പ്രത്യേകത എക്കാലത്തും മുസ്‌ലിംകള്‍ക്കിടയില്‍ സംതൃപ്തിയുടെ നിറവ് പകരുന്ന ഒന്നാണ്. നോമ്പുതുറക്കാന്‍ ഒരു ചീന്ത് കാരയ്ക്ക കൈയിലെത്തുമ്പോള്‍ വിശ്വാസിക്ക് അതിരറ്റ ആഹ്ലാദമാണ്. അറേബ്യയിലെ മുഖ്യ വിഭവമായ കാരയ്ക്ക പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ അധ്യാപനങ്ങളില്‍ വളരെ പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. നോമ്പ് തുറക്കുന്നത് കാരയ്ക്ക ഉപയോഗിച്ചാവുന്നത് പുണ്യമായാണ് കരുതുന്നത്. നോമ്പ് തുറക്കുവാന്‍ പാവപ്പെട്ടവരെ ക്ഷണിക്കുന്നത് സല്‍കര്‍മമായി ഇസ്‌ലാം കരുതുന്നു. സദ്യ നല്‍കാന്‍ കഴിവില്ലെങ്കില്‍ ഒരു കാരയ്ക്ക കഷണമെങ്കിലും കൊടുത്ത് പുണ്യം നേടാന്‍ പ്രവാചകന്‍ പഠിപ്പിക്കുന്നു. ഖുര്‍ആനില്‍ പലയിടത്തും സ്വര്‍ഗീയാനുഗ്രഹമായാണ് കാരയ്ക്കയെ വാഴ്ത്തുന്നത്. സ്വര്‍ഗത്തില്‍ വിശ്വാസികള്‍ക്കായി അല്ലാഹു ഒരുക്കിവച്ചിരിക്കുന്ന പഴങ്ങളില്‍ ഒന്നാണ് ഈന്തപ്പഴമെന്നും ഖുര്‍ആന്‍ പറയുന്നു.

ഗുണവും ഏറെ
ഒരു കപ്പ് കാരയ്ക്കയില്‍ 400 കലോറി ഊര്‍ജവും 90 ഗ്രാം ഷുഗറും 110 ഗ്രാം കാര്‍ബോ ഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ശരീരത്തില്‍ കൂടുതല്‍ ചാലകശക്തി നല്‍കുന്നതും എളുപ്പം ദഹനം സംഭവിക്കുന്നതുമായ ഒരു പ്രത്യേക തരം പഞ്ചസാരയാണ് ഈന്തപ്പഴത്തിലടങ്ങിയിട്ടുള്ളത്. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിപ്പിക്കുന്ന ഗ്ലൂക്കോസ് ഇനത്തില്‍പെട്ട പഞ്ചസാരയല്ല ഈന്തപ്പഴത്തിലേത്. അതുകാരണം ഈ പഴം പ്രമേഹരോഗികള്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഇതര പഴവര്‍ഗങ്ങള്‍ക്കില്ലാത്ത പല പ്രത്യേകതകളും ഈന്തപ്പഴത്തിന് അവകാശപ്പെടാനുണ്ട്. അതില്‍ ധാരാളം ഇരുമ്പുസത്ത് അടങ്ങിയിട്ടുണ്ട്. വേഗത്തില്‍ ദഹിക്കും. വയറിന് യാതൊരു അസുഖവുമുണ്ടാവുകയുമില്ല. മാത്രമല്ല ആമാശയ സംബന്ധമായ രോഗങ്ങള്‍ സുഖപ്പെടുത്തുകയും ചെയ്യും. ശരീരത്തിലെ ഇരുമ്പിന്റെ കുറവ് നികത്താന്‍ ദിവസവും ഈന്തപ്പഴം കഴിക്കുന്നത് ശീലമാക്കിയാല്‍ മതി. മക്കള്‍ക്ക് ദിവസവും ചോക്ലേറ്റും മിഠായിയും മറ്റും വാങ്ങികൊടുക്കുന്നതിനേക്കാള്‍ ഉത്തമം ഈന്തപ്പഴം വാങ്ങികൊടുക്കുന്നതാണ്. കുട്ടികളുടെ ആരോഗ്യത്തിനും അതുതന്നെയാണ് നല്ലത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  10 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  27 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  42 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago