യൂനിവേഴ്‌സിറ്റി കോളജില്‍ മാത്രമല്ല, കേരളത്തിലെ മൂന്ന് കോളജുകളില്‍ കൂടി ഇടിമുറികളുണ്ട്, കലാലയങ്ങള്‍ കലാപഭൂമിയാക്കരുതെന്നും കമ്മിഷന്‍ റിപ്പോര്‍ട്ട്
തിരുവനന്തപുരം : യുനിവേഴ്‌സിറ്റി കോളജിലേതുപോലെ ഇടിമുറികള്‍ കേരളത്തിലെ മറ്റു പ്രമുഖ കോളജിലുമുണ്ടെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട്. ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ അധ്യക്ഷ
ക്ഷനായ കമ്മിഷനാണ് റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും.
തിരുവനന്തപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കോഴിക്കോട് മടപ്പള്ളി കോളജ് എന്നിവയാണ് നിലവില്‍ ഇടിമുറികളുള്ള കോളജുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിദ്യാര്‍ഥികളുടെ പരാതികള്‍ക്കു വിലനല്‍കുന്നില്ലെന്നും , ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് കലാലയങ്ങള്‍ കലാപഭൂമിയാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തിരുവനന്തപുരം യുനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചതിനുശേഷമാണ് കമ്മിഷന്‍ രൂപീകരിച്ചത്.
കോളജ് യൂനിയന്‍ എസ്.എഫ്.ഐ നേതാക്കളുടെ വിദ്യാര്‍ഥിക്കുനേരെയുള്ള അക്രമം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് യൂനിവേഴ്‌സിറ്റി കോളജിലെ ഇടിമുറിയെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നത്. വിദ്യാര്‍ഥികളുടെ അവകാശങ്ങളെ ഇല്ലായ്മ ചെയ്യുന്ന തരത്തിലായിരുന്നു യൂനിവേഴ്‌സിറ്റി കോളജിലെ പാര്‍ട്ടികള്‍ ഭരിച്ചത്. കൂടാതെ പാര്‍ട്ടിനേതാക്കളുടെ നയങ്ങള്‍ പാലിക്കാതെ വരുന്നവര്‍ക്കുള്ള ശിക്ഷ നടപ്പാക്കിയിരുന്ന ഇടിമുറികളില്‍വെച്ച് കൂട്ടമര്‍ദനങ്ങള്‍ക്ക് ഇരയായ വിദ്യാര്‍ഥികള്‍ യൂനിയനെതിരേ പലതവണ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായിരുന്നില്ല. അഖിലിനുനേരെയുണ്ടായ അക്രമത്തിനുശേഷം കേരളത്തിലെ മുഴുവന്‍ കോളജുകളിലെ രാഷ്ട്രീയാന്തരീക്ഷത്തെക്കുറിച്ച് വിശദമായി നിരീക്ഷിച്ച് വരികയാണ് കമ്മിഷന്‍. റിപ്പോര്‍ട്ടില്‍ എ.ബി.വി.പിക്കെതിരേയും കുറ്റപ്പെടുത്തലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."