പൊണ്ണത്തടി കുറയ്ക്കാന്‍ പാനീയം കുടിക്കാം
ചോക്കലേറ്റ് ഷെയ്ക്ക്
ചോക്കലേറ്റ് എന്നു കേള്‍ക്കുമ്പോള്‍ പേടിക്കേണ്ട. കൊളസ്‌ട്രോള്‍ പ്രശ്‌നമില്ലാത്തവര്‍ക്ക് ഉപയോഗിക്കാം. പ്രോട്ടീന്‍ ശരീരത്തിലെത്തിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായി പറയാവുന്നത് ചോക്കലേറ്റ് ഉപയോഗമാണ്.
മെറ്റബോളിസം ഈ ഷെയ്ക്ക് കൂട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പ്രത്യേകിച്ച് വ്യായാമങ്ങള്‍ ചെയ്യും മുന്‍പ് ഒരു ഗ്ലാസ് ചോക്കലേറ്റ് ഷെയ്ക്ക് നല്ലതാണ്. ചോക്കലേറ്റിനു പകരം കൊകോ പൊടി ആയാലും മതി.
വേണ്ട സാധനങ്ങള്‍
ചോക്കലേറ്റ്
(കൊകോ പൗഡര്‍) - ആവശ്യത്തിന്
പാടനീക്കിയ പാല്‍- അര ലിറ്റര്‍
ഓട്‌സ് -അരക്കപ്പ്
മുള്ളന്‍ചീരയില - കാല്‍ക്കപ്പ്
കാപ്പിപ്പൊടി - അരക്കപ്പ്
തേന്‍ - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചേരുവകള്‍ എല്ലാം കൂടി ഒരു മിക്‌സിയിലിട്ട് അടിച്ചെടുക്കുക. ഒരു കപ്പിലേക്ക് പകര്‍ന്ന് കുടിക്കുക.
തേന്‍ ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ മുള്ളന്‍ചീരയുടെ പൂവും ഉപയോഗിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."