ചിദംബരത്തിന് സുപ്രിം കോടതിയില്‍ ആശ്വാസം: വിചാരണക്കോടതിയുടെ പ്രഹരം
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സുപ്രിം കോടതില്‍ നിന്നു ലഭിച്ച ആശ്വാസത്തിനു പിന്നാലെ വിചാരണ കോടതിയില്‍ നിന്നു ചിദംബരത്തിനു തിരിച്ചടി.
ചിദംബരത്തിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിയ ഡല്‍ഹി കോടതി ഒരു ദിവസം കൂടി കസ്റ്റഡി നീട്ടാന്‍ സി.ബി.ഐക്ക് അനുമതി നല്‍കി.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ ഐ.എന്‍.എക്‌സ് മീഡിയ അഴിമതിക്കേസില്‍ സി.ബി.ഐ ചോദ്യം ചെയ്തുവരികയാണ്.
അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് സുപ്രിം കോടതി ഇന്ന് രാവിലെ ഉത്തരവിട്ടിരുന്നു. ജയിലിലേക്കയക്കാതെ വീട്ടു തടങ്കലില്‍ പാര്‍പ്പിക്കണമെന്ന ആവശ്യം കേട്ടശേഷമാണ് സുപ്രിംകോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇളവ് നല്‍കിയത്.
ഇടക്കാല ജാമ്യത്തിന് വേണ്ടിയുള്ള ചിദംബരത്തിന്റെ അപേക്ഷ പരിഗണിക്കണമെന്നും സുപ്രിംകോടതി വിചാരണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിചാരണ കോടതി ചിദംബരിത്തിന്റെ ഹരജി ഇന്ന് തന്നെ പരിഗണിച്ചത്. ചിദംബരത്തിന്റെ ജ്യാമത്തില്‍ സി.ബി.ഐ കോടതി നാളെ തീരുമാനമെടുക്കും. തന്റെ വാദങ്ങള്‍ ഉന്നയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സി.ബി.ഐക്ക് വേണ്ടി ഹാജരായ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് വിചാരണ കോടതിയു
ടെ നടപടി.
ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബലിന്റെ വാദം പരിഗണിച്ചാണ് തിഹാര്‍ ജയിലിലേക്ക് അയക്കരുതെന്ന് സുപ്രിം കോടതി ഉത്തരവിട്ടത്. ഓഗസ്റ്റ് 21നാണ് ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."