ഫ്‌ളക്‌സ് നിരോധനം: 1500 ലധികം പ്രിന്റിംഗ് യൂനിറ്റുകള്‍ പ്രതിസന്ധിയിലേക്ക്, രണ്ടു ലക്ഷത്തോളം തൊഴിലാളികള്‍ കഷ്ടത്തിലേക്ക്
മലപ്പുറം: ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പ്രതികൂലമായി ബാധിക്കുന്നത് 1500ലധികം പ്രിന്റിംഗ് യൂനിറ്റുകളെ. ഇൗ മേഖലയില്‍ ജോലി ചെയ്യുന്ന രണ്ടു ലക്ഷത്തോളം പേരെയും നിരോധനം ബാധിക്കും. ലക്ഷക്കണക്കിന് രൂപ ജി.എസ്.ടി അടച്ച കോടിക്കണക്കിന് രൂപയുടെ ഫ്‌ളക്‌സ് സ്റ്റോക്കുള്ള നിരവധി കച്ചവടക്കാര്‍ സംസ്ഥാനത്തുണ്ട്. വ്യാപാരികളുമായി ചര്‍ച്ച നടത്തുകയോ മുന്നറിയിപ്പ് നല്‍കുകയോ ചെയ്യാതെയുള്ള ഫ്‌ളക്‌സ് നിരോധനം ഇവര്‍ക്കെല്ലാം കനത്ത തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം റീസൈക്കിളിങ് ചെയ്യാവുന്ന ഫ്‌ളക്‌സ് പൂര്‍ണമായും നിരോധിച്ചുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവ് ശാസ്ത്രീയ പഠനവും നിരീക്ഷണവുമില്ലൊതെയാണെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്. ഫ്‌ളകസ് റീസൈക്കിള്‍ ചെയ്ത് പുനരുപയോഗിക്കാവുന്നതാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പരീക്ഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്.
റീസൈക്കിളിംഗ് പ്ലാന്റിന് സര്‍ക്കാര്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് അസോസിയേഷന്റെ നേതൃത്വത്തില്‍ കര്‍ണാടകയില്‍ പ്ലാന്റ് പ്രവര്‍ത്തിച്ചുവരികയാണ്. സംസ്ഥാനത്തു നിന്നും ഉപയോഗ ശേഷമുള്ള ഫ്‌ളക്‌സുകള്‍ പ്ലാന്റില്‍ റീസൈക്ലിംഗ് ചെയ്യുന്നുമുണ്ട്. എന്നാല്‍ ഈ സാധ്യതകളൊന്നും പരിശോധിക്കാതെയാണ് സര്‍ക്കാര്‍ ഫ്‌ളക്‌സ് നിരോധിച്ചത്.
ചെറുകിടക്കാരയ വ്യാപാരികളുടെ ബിസിനസ് ഉന്നമനത്തിനു വേണ്ടിയുള്ള ചെലവു കുറഞ്ഞ പരസ്യമാര്‍ഗമാണ് ഫ്‌ളക്‌സ് നിരോധനത്തിലൂടെ ഇല്ലാതാവുന്നത്. ഇത് ചെറുകിട വ്യാപാരികളെയും ബാധിക്കും. സര്‍ക്കാറിന് ജി.എസ്.ടി ഇനത്തില്‍ സാമ്പത്തിക നഷ്ടവുമുണ്ടാകും. പ്രളയം സൃഷ്ടിച്ച നഷ്ടങ്ങളില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്നതിനിടെയുള്ള സര്‍ക്കാറിന്റെ നിരോധന ഉത്തരവ് ഈ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പി.വി.സി ഉപയോഗിച്ചുള്ള ഫ്‌ളക്‌സ് നിര്‍മാണവും ഉപയോഗവും അനിയന്ത്രിതമായി തുടരുന്നതിനാല്‍ ഇത് പരിസ്ഥിതി മലിനീകരണത്തിന് കാരമവുമെന്നു എന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ ഫ്‌ളക്‌സ് നിരോധനം ഏര്‍പ്പെടുത്തിയത്. നിരവധി പേരെ ബാധിക്കുന്ന ഫ്‌ളക്‌സ് നിരോധനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, എറണാകുളം, തിരുവന്തപുരം കലക്ടറേറ്റുകളിലേക്ക് ഇന്ന് സൈന്‍ പ്രിന്റിംഗ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ധര്‍ണ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."