എം.എസ്.എഫ് പതാകയെ പാക് പതാകയാക്കി, കുളം കലക്കിയത് എസ്.എഫ്.ഐ: മീന്‍ പിടിക്കാന്‍ സംഘ് പരിവാര്‍, കലാപത്തിനു പന്തലിടാനെത്തുന്നവരെ ഒറ്റപ്പെടുത്താന്‍ ആഹ്വാനം
പേരാമ്പ്ര: കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു.ഡി.എസ്.എഫ് പാക് പതാക ഉപയോഗിച്ചെന്ന വ്യാജ പ്രചാരണത്തെ ആളിക്കത്തിച്ച് സംഘ് പരിവാര്‍. പ്രകടനത്തില്‍ വടിയില്‍ കെട്ടി ഉപയോഗിച്ച എം.എസ്.എഫ് പതാക വടി ഒടിഞ്ഞപ്പോള്‍ കുട്ടികള്‍ നാല് ഭാഗത്തും പിടിച്ച് ജാഥയില്‍ അണിനിരക്കുകയായിരുന്നു. ഇത് തല തിരിച്ചാണ് പിടിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പാക് പതാകയാണെന്ന പ്രചാരണവുമായി ചിലര്‍ രംഗത്തെത്തിയത്.
അതേ സമയം ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സില്‍വര്‍ കോളജിലേക്ക് ഇന്ന് മാര്‍ച്ച് നടത്തി പേരാമ്പ്ര ടൗണില്‍ എം.എസ്.എഫ് കൊടിയും പാക് പതാകയും ഒരുമിച്ച് കെട്ടി കത്തിച്ചു. സംഭവത്തില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പി രംഗത്തെത്തിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ പേരാമ്പ്രയിലെത്തിയാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
വിദ്യാര്‍ഥികള്‍ പാക് പതാക ഉപയോഗിച്ചെന്ന വ്യാജ പ്രചാരണം സാമൂഹിക മാധ്യമങ്ങളിലൂടെ ആദ്യം നടത്തിയത് സി.പി.എം സൈബര്‍ പോരാളികളാണെന്നാണ് ആരോപണമുയരുന്നത്. ഇത് പിന്നീട് സംഘ് പരിവാര്‍ ഏറ്റെടുക്കുകയായിരുന്നു.
സംഘ്പരിവാര്‍ ആരോപണം ഏറ്റെടുത്ത് പ്രസ്താവനയിറക്കിയ എസ്.എഫ്.ഐ നേതൃത്വം രാഷ്ട്രീയ ദുഷ്ടലാക്കോടെ അവസരം മുതലെടുക്കാനാണ് ശ്രമിക്കുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു. അനാവശ്യമായ പ്രസ്താവന പിന്‍വലിക്കാന്‍ എസ്.എഫ്.ഐ തയാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സംഭവത്തില്‍ പൊലിസും കോളജ് അധികൃതരും അനാവശ്യ ധൃതി കാട്ടിയെന്നും ആക്ഷേപമുണ്ട്. ഒരന്വേഷണവും കൂടാതെയാണ് ആറ് വിദ്യാര്‍ഥികളെ കോളജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്. വിഷയം ചര്‍ച്ചയായതോടെ ദേശീയ ചാനലുകളും പാക് ചാനലുകളും ഇത് വാര്‍ത്തയാക്കിയിരുന്നു. യഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത വാര്‍ത്തകളാണ് പടച്ചു വിടുന്നത് എന്ന് വിദ്യാര്‍ഥികള്‍ തന്നെ പറയുന്നു.
സംഭവിച്ച കാര്യങ്ങള്‍ മനസിലാക്കിയിട്ടും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടി എടുത്തത് എന്നാണ് പരാതി ഉയരുന്നത്. അതേ സമയം പതാക കത്തിച്ചു കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ശ്രമം തിരിച്ചറിയണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ മാധ്യമങ്ങളും വസ്തുത മനസിലാക്കിയ ദേശീയ മാധ്യമങ്ങളും സത്യാവസ്ഥ പ്രചരിപ്പിച്ചപ്പോള്‍ വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനുവേണ്ടിയാണ് സംഘ്പരിവാര്‍ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ എം.എസ്.എഫ് പതാക കത്തിച്ചത്. എങ്ങനെ കലാപം സൃഷ്ടിക്കാം എന്ന് ഗവേഷണം നടത്തുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.
യു.ഡി.എസ്.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ഉപയോഗിച്ച പതാകയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരേ പൊലിസ് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വടകര പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി.കെ.രാഗേഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
അതേ സമയം പതാക കത്തിച്ചു കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ തിരിച്ചറിയണമെന്ന് എം എസ് എഫ്‌സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ജനറല്‍ സെക്രട്ടറി എം പി നവാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു. പേരാമ്പ്ര സില്‍വര്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ ഉപയോഗിച്ച പതാക പാകിസ്ഥാന്‍ പതാകയാണ് എന്ന് പറഞ്ഞുകൊണ്ട് വ്യാജപ്രചരണങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംഘപരിവാര്‍ നേതൃത്വത്തില്‍ നടപ്പിലാക്കുകയായിരുന്നു. കേരളത്തിലെ മാധ്യമങ്ങളും വസ്തുത മനസിലാക്കിയ ദേശീയ മാധ്യമങ്ങളും സത്യാവസ്ഥ പ്രചരിപ്പിച്ചപ്പോള്‍ വീണ്ടും സമൂഹത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനു വേണ്ടി ആണ് സംഘപരിവാര്‍ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ എം എസ് എഫ് പതാക കത്തിച്ചത് .സമൂഹത്തില്‍ എങ്ങനെ കലാപം സൃഷ്ടിക്കാം എന്ന് ഗവേഷണം നടത്തുന്ന ഈ ജീര്‍ണ്ണ മനസ്ഥിതി യുള്ളവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം.
സ്വാതന്ത്ര്യസമരം ഒറ്റുകൊടുക്കാന്‍ നേതൃത്വം നല്‍കിയവരുടെ പിന്‍മുറക്കാര്‍ ഞങ്ങളെ രാജ്യ സ്‌നേഹം പഠിപ്പിക്കേണ്ടതില്ല ഇത്തരക്കാരുടെ കപട ദേശീയത ജനം തിരിച്ചറിയും മറ്റു പല സംസ്ഥാനങ്ങളിലും കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ആര്‍എസ്എസ് നടത്തിയ നീക്കങ്ങള്‍ക്കു സമാനമാവുന്ന രൂപത്തില്‍ കേരളത്തിലും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട് ഇതിനിടയില്‍ സംഘപരിവാര്‍ ആരോപണം ഏറ്റെടുത്ത് പ്രസ്താവനയിറക്കിയ എസ്.എഫ്.ഐ നേതൃത്വം രാഷ്ട്രീയ ദുഷ്ടലാക്കോടെ അവസരം മുതലെടുക്കുകയാണ്. അനാവശ്യമായ പ്രസ്താവന പിന്‍വലിക്കാന്‍ എസ്.എഫ്.ഐ തയ്യാറാവണമെന്നും എം എസ് എഫ് നേതാക്കള്‍ ആവിശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."