കോട്ടക്കല്‍ മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 1.52 കോടി
കോട്ടക്കല്‍: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന കോട്ടക്കല്‍ നിയോജമണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 1.52 രൂപ (15,250,000 രൂപ) അനുവദിച്ച് സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ അറിയിച്ചു.
വാരിയത്ത് പടി മങ്കേരി വെണ്ടല്ലൂര്‍ റോഡ് അഞ്ച് ലക്ഷം, കഞ്ഞിപ്പുര കാടാമ്പുഴ റോഡ് മൂന്ന് ലക്ഷം, ചെങ്കുണ്ടംപടി ചീനിച്ചോട് പാലക്കുന്ന് റോഡ് അഞ്ച് ലക്ഷം, വെട്ടിച്ചിറ കാടാമ്പുഴ കൂട്ടിലങ്ങാടി റോഡ് 15 ലക്ഷം, ചുങ്കം പാഴൂര്‍ റോഡ് മൂന്ന് ലക്ഷം, കുറ്റിപ്പുറം പഴയ എന്‍.എച്ച് ജങ്ഷന് റോഡ് 1.5 ലക്ഷം, ബി.പി. അങ്ങാടി കുറ്റിപ്പുറം റോഡ് 10 ലക്ഷം, പി.എച്ച് സെന്റര്‍ മുക്കിലപ്പീടിക 10 ലക്ഷം, ലിങ്ക് പുക്കാട്ടിരി റയില്‍വേ സ്റ്റേഷന് റോഡ് 60 ലക്ഷം, മൂടാല്‍ കാവുംപുറം റോഡ് 40 ലക്ഷം രൂപ എന്നിങ്ങനെയാണ് അറ്റകുറ്റപ്പണികള്‍ക്കായി മരാമത്ത് വകുപ്പ് ഫണ്ടനുവദിച്ചത്. സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങണമെന്നും അല്ലാത്തവയുടെ നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നും മരാമത്ത് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."