സിനിമാ തിയേറ്ററിനുള്ള അനുമതി നഗരസഭാ ഭരണസമിതി തള്ളി
കൊണ്ടോട്ടി: കുറുപ്പത്ത് സിനിമ തിയേറ്ററിന് അനുമതി നല്കുന്ന വിഷയത്തില്‍ ഏഴ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഇടതുപക്ഷത്തെ അനുകൂലിച്ച് വോട്ടു ചെയ്തു. തുല്യ വോട്ടുകള്‍ വന്നതിനാല്‍ അധ്യക്ഷയുടെ കാസ്റ്റിങ് വോട്ട് ഉപയോഗിച്ച് ഭരണസമിതി അപേക്ഷ തള്ളി.
കൊണ്ടോട്ടി കുറുപ്പത്ത് കോയങ്ങാടിയില് തുടങ്ങാനിരിക്കുന്ന സിനിമാ തിയേറ്ററിനുള്ള അപേക്ഷയാണ് ഭരണസമിതി തള്ളിയത്. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ 37 പേരാണ് പങ്കെടുത്തത്. മുസ്ലിം ലീഗിലെ രണ്ടു പേരും സി.പി.എമ്മിലെ ഒരാളും പങ്കെടുത്തില്ല. തിയേറ്ററിന് അനുമതി നല്‍കുന്നതിനുള്ള അപേക്ഷ മാറ്റിവെക്കാനൊരുങ്ങിയപ്പോള് ഇടതു കൗണ്‍സിലര്‍ അഡ്വ.കെ.കെ സമദ് കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കൗണ്‍സിലര്‍ പി. അബ്ദുറഹ്മാന് പിന്തുണച്ചതോടെയാണ് തീരുമാനം വോട്ടിനിട്ടത്.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ വൈസ് ചെയര്‍പേഴ്സണടക്കം നാലു പേര് വിട്ടുനിന്നു. 32 വോട്ടുകളില്‍ ഇരുപക്ഷവും 16 വീതം നേടി. വോട്ടുകള്‍ തുല്യമായതോടെ ചെയര്‍പേഴ്സണ്‍ കാസ്റ്റിങ് വോട്ട് ചെയ്ത് അപേക്ഷ തള്ളുകയായിരുന്നു.
അടുത്ത വര്‍ഷത്തെ കരട് പദ്ധതികള്‍ക്ക് കൗണ്‍സില്‍ യോഗം അംഗീകാരം നല്കി. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സി ഷീബ അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."