ഫസല്‍ വധക്കേസ്: മൊഴി നിഷേധിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പത്രസമ്മേളനം
കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന തന്റെ മൊഴി നിഷേധിച്ച് ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷ്.
കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് സുബീഷ് ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ടു പുറത്തുവന്ന മൊഴി നിഷേധിച്ചത്.
Also Read...ഫസലിനെ കൊന്നത് ആര്എസ്എസ്സുകാരെന്ന മൊഴി പുറത്ത്
ഫസലിനെ വധിച്ചത് താന്‍തന്നെയെന്ന രീതിയില്‍ പ്രചരിക്കുന്ന ഫോണ്‍ സംഭാഷണവും സുബീഷ് നിഷേധിച്ചു.
സ്വന്തം ഇഷ്ടപ്രകാരം പൊലിസിനു മൊഴിനല്കിയിട്ടില്ലെന്നും പൊലിസ് തല്ലിപ്പറയിച്ചതാണ് മൊഴിയെന്നുമാണ് സുബീഷിന്റെ വാദം. ഡിവൈ.എസ്.പിമാരായ പ്രിന്‍സ് എബ്രഹാം, സദാനന്ദന് എന്നിവരാണ് തന്നെകൊണ്ട് ഇങ്ങനെയുള്ള മൊഴി പറയിപ്പിച്ചത്.
Also Read...ഫസല്‍ വധക്കേസില്‍ സുബീഷിന്റെ ഫോണ്‍ സംഭാഷണം പുറത്ത്
പൊലിസ് തന്നെ നഗ്നനാക്കി ക്രൂരമായി മര്‍ദിച്ചു. ജീവന് നഷ്ടപ്പെടുമെന്ന് ഭയമുള്ളതിനാലാണ് പൊലിസ് പറഞ്ഞപ്രകാരം മൊഴി നല്‍കിയതെന്നും സുബീഷ് പറയുന്നു.
കാറില്‍ യാത്ര ചെയ്യവേയാണ് പൊലിസ് അറസ്റ്റ് ചെയ്യുന്നത്. മര്‍ദ്ദിച്ചു പരുക്കേല്‍പ്പിച്ചശേഷം തന്നെ രണ്ട് ആശുപത്രികളില്‍ കൊണ്ടുപോയി. അവിടെ വച്ച് തലക്കും കാലിനും ഇഞ്ചക്ഷന് എടുത്തു. മൂന്ന് ദിവസം പൊലിസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചു. തലകീഴായി കെട്ടിത്തൂക്കിയും മുളകുവെള്ളം ഒഴിച്ചും ക്രൂരമായി പീഡിപ്പിച്ചെന്നും സുബീഷ് പറഞ്ഞു.
തന്റെ പേരില്‍ പുറത്തുവന്ന ഫോണ്‍ സംഭാഷണത്തെ കുറിച്ച് അറിയില്ല. അങ്ങനെയൊരു ഫോണ്‍ സംഭാഷണം താന്‍ നടത്തിയിട്ടില്ലെന്നും സുബീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."