ചെറുമുറ്റം സമസ്ത മദ്റസയില്‍ എ.പി വിഭാഗത്തിന്റെ അക്രമം
പുളിക്കല്‍: ചെറുമുറ്റം നിബ്രാസുല്‍ ഇസ്ലാം മദ്റസയുടെ പുതിയ ഹയര്‍ സെക്കന്‍ഡറി കെട്ടിട നിര്‍മാണ തറക്കല്ലിടല്‍ ചടങ്ങിനിടെ കാന്തപുരം വിഭാഗത്തിന്റെ ആക്രമണം. മഹല്ല് പ്രസിഡന്റ് അടക്കം 15 സമസ്ത പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 8.30 യോടെയാണ് സംഭവം. പരുക്കേറ്റവര്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
തറക്കില്ലിടല്‍ ചടങ്ങിനിടെ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ കാന്തപുരം വിഭാഗം പ്രവര്‍ത്തകര്‍ സമസ്ത പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. നിലവിലുള്ള മദ്റസയുടെ പിന്നില്‍ എ.പി വിഭാഗം പുതിയ കെട്ടിട നിര്‍മാണം നടത്തിയിരുന്നു. എന്നാല്‍ സമസ്തയുടെ ഹയര്‍ സെക്കന്‍ഡറി മദ്റസ നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ എഴുപതോളം വരുന്ന എ.പി വിഭാഗം പ്രവര്‍ത്തകര്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തി മഹല്ല് പ്രസിഡന്റ് കെ.വി ഹുസ്സന്‍ കുട്ടി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.
അക്രമത്തില്‍ പരുക്കേറ്റവരെ ടി.വി ഇബ്രാഹീം എം.എല്‍.എ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."