മഹാത്മാ ഗാന്ധിയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ചതുര് ബനിയ എന്നു വിളിച്ച് ആക്ഷേപിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
വെള്ളിയാഴ്ച ഛത്തീസ്ഗഡില്‍ നടന്ന പരിപാടിക്കിടെയാണ് അമിത് ഷാ ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
ഗാന്ധിജി ബുദ്ധിമാനായ ബനിയ( ഗാന്ധിജിയുടെ സമുദായം) ആയിരുന്നു. കോണ്‍ഗ്രസിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു എന്നാണ് അമിത് ഷാ പറഞ്ഞത്.
ഗാന്ധിജിയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
യോഗത്തില്‍ കോണ്‍ഗ്രസിനേയും അമിത് ഷാ കടന്നാക്രമിച്ചു. ഒരു ആശയത്തിന്റെ പേരില്‍ രൂപീകരിച്ച പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. അതു സ്വാതന്ത്ര്യസമരത്തിനുള്ള ഒരു ഉപകരണം മാത്രമായിരുന്നു എന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
കോണ്‍ഗ്രസ് ക്ഷീണിക്കുമെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യ സമരത്തിനു ശേഷം കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അമിത് ഷാ രാഷ്ട്രപിതാവിനെ അപമാനിച്ചെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."