കേരള തൊഗാഡിയമാരെ കരുതിയിരിക്കുക: സമസ്ത
തൊടുപുഴ: കൃസ്ത്യന്‍ - മുസ്ലിം വിഭാഗങ്ങള്‍ക്കെതിരെ ബാലകൃഷ്ണപിള്ള നടത്തിയ വിവാദ പ്രസംഗം കേരള തൊഗാഡിയ ആകാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്നു സമസ്ത ഇടുക്കി ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.
പിള്ളയുടെ പ്രസംഗം അത്യന്തം അപലപനീയമാണ്. കേരളത്തിലെ മതസൗഹാര്‍ദാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢശ്രമത്തെ സമുദായംഗങ്ങള്‍ കരുതിയിരിക്കണം.
മത വിദ്വേഷ പ്രസംഗം കേരള സാഹചര്യത്തില്‍ അത്യന്തം വേദനാജനകമാണ്. കേരളത്തിലെ മതസൗഹാര്‍ദം ലോകം മുഴുവന്‍ അംഗീകരിച്ചതാണ്. മതസൗഹാര്‍ദം തകര്‍ത്തതിന് പിള്ളക്കെതിരെ കേസെടുക്കണം. അധികാരസ്ഥാനത്തെത്തുമ്പോള്‍ മതസൗഹാര്‍ദം പ്രസംഗിക്കുകയും അധികാരം ഇല്ലാത്തപ്പോള്‍ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നത് ജനവഞ്ചനയും സാമൂഹ്യദ്രേഹവുമാണെന്ന് യോഗം അഭിപ്രപായപ്പെട്ടു. തൊടുപുഴയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ അബ്ദുല്‍ കബീര്‍ റഷാദി, കെ ഇ മുഹമ്മദ് മുസ്ലിയാര്, ഇസ്മായില്‍ മൗലവി പാലമല, എ.എസ് ഹനീഫാ മൗലവി, അഷ്റഫ് അഷ്റഫി, പി.എസ് സുബൈര്‍, അബ്ദുറഹ്മാന് പുഴക്കര, കെ.എച്ച് അബ്ദുല്‍ കരീം ഖാസിമി, ടി.കെ അബ്ദുല്‍ കബീര്‍ മൗലവി, പി.ഇ ഹുസൈന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."