ജോലി ഉറപ്പാക്കാന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി
പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി തുടര്‍വിദ്യാഭ്യാസത്തിന് പരിമിതികളുള്ളവര്‍ക്ക് കുറഞ്ഞചിലവില്‍ വളരെപെട്ടെന്ന് പഠിച്ചെടുക്കാവുന്ന കോഴ്‌സാണ് മൊബൈല്‍ ഫോണ്‍ ടെക്‌നോളജി.
ഉയര്‍ന്ന അക്കാദമിക് യോഗ്യത വേണ്ട എന്നതുകൊണ്ടു തന്നെ ആര്‍ക്കും എപ്പോഴും കരസ്ഥമാക്കാവുന്ന കോഴ്‌സ് എന്ന പ്രത്യേകതകൂടി ഇതിനുണ്ട്. വെറും അഞ്ചുമാസ കാലയളവിനുള്ളിലെ കോഴ്‌സ് കൊണ്ട് ശരാശരി എന്‍ജിനീയര്‍മാരും ഡോക്ടര്‍മാരും വാങ്ങുന്ന അത്രതന്നെ പ്രതിമാസ വരുമാനം.
ഡിപ്ലോമ, ഡിഗ്രി, പി.ജി, ബി.ടെക് കഴിഞ്ഞവര്‍ക്ക് ബ്രാന്റ് കമ്പനികളില്‍ ഉയര്‍ന്ന ജോലി. വിദേശത്ത് ജോലി നഷ്ടപ്പെട്ടാലും സ്വദേശത്ത് തുച്ഛം മുതല്‍ മുടക്കില്‍ ആരംഭിക്കാവുന്ന പദ്ധതി തുടങ്ങി ഒട്ടനവധി സവിശേഷതകള്‍ നിലനില്‍ക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഉപകരണമാണ് മൊബൈല്‍ ഫോണ്‍. ഏകദേശം 2 ബില്യന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ലോകത്ത് ഇത്രത്തോളം മൊബൈല്‍ ഫോണുകള്‍ വിറ്റഴിക്കപ്പെടുന്നുണ്ടെങ്കിലും അവ റിപ്പയര്‍ ചെയ്യാനുള്ള മൊബൈല്‍ ടെക്‌നീഷ്യന്മാര്‍ ഇല്ല.
ജി.സി.സി അടക്കമുള്ള മറ്റു രാഷ്ട്രങ്ങളുടെയും സ്ഥിതി ഇതില്‍നിന്നും വിഭിന്നമല്ല. അതുകൊണ്ടുതന്നെ സ്വദേശത്തായാലും വിദേശത്തായാലും വന്‍ സാധ്യതകളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ കാത്തിരിക്കുന്നത്.
സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ് , പി.സി, മൊബൈല്‍ ഫോണ്‍ ടെക്‌നിഷ്യന്മാര്‍ക്ക് ഗള്‍ഫില്‍ വന്‍ സാധ്യതകളാണുള്ളത്.കേരളത്തില്‍ നിന്നും നിരവധി ചെറുപ്പക്കാര്‍ ഈ മേഖലയില്‍ അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
പരിചയ സമ്പന്നനായ ഒരു ടെക്‌നീഷ്യന്‍ പ്രതിവര്‍ഷം 2000 ഹാന്‍ഡ് സെറ്റ് റിപ്പയര്‍ ചെയ്യുന്നുണ്ട്. പ്രതിമാസം (25 ദിവസം) 167 സെറ്റുകള്‍. പ്രതിദിനം 6 സെറ്റുകള്‍. ഇന്ത്യയില്‍ ആദ്യ വര്‍ഷം അമ്പതിനായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയും രണ്ടാം വര്‍ഷം തൊണ്ണൂറായിരം മുതല്‍ രണ്ടു ലക്ഷം രൂപ വരെയും.
ഇത് ഗള്‍ഫിലാണെങ്കില്‍ ഇതിന്റെ പതിന്‍മടങ്ങും സമ്പാദിക്കുന്നതായാണ് ഈ മേഖലയില്‍ പഠനം നടത്തിയവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ എന്നല്ല കേരളത്തില്‍ തന്നെ പലഭാഗങ്ങളിലും മികച്ച മൊബൈല്‍ ഫോണ്‍ ഇന്‍സ്റ്റിട്യൂട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."