തൈകൂട്ടം തൂക്കുപാലം പുനര്‍നിര്‍മാണത്തിന് നടപടിയില്ല: നാട്ടുകാര്‍ ദുരിതത്തില്‍
അന്നമനട: പ്രളയത്തില്‍ തകര്‍ന്ന തൈകൂട്ടം തൂക്കുപാലം പുനര്‍നിര്‍മാണത്തിന് നടപടിയില്ല.നാട്ടുകാര്‍ ദുരിതത്തില്‍.
കാടുകുറ്റി പഞ്ചായത്തിനേയും അന്നമനട പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന തൈക്കൂട്ടം തൂക്കുപാലം പ്രളയത്തില്‍ തകര്‍ന്നതോടെ ഇരു പഞ്ചായത്തുകളിലേയും നൂറുകണക്കിനാളുകളാണ് യാത്ര ദുരിതത്തിലായത്. പ്രളയത്തില്‍ പൂര്‍ണമായും മുങ്ങിയപ്പോള്‍ പുഴയിലൂടെ ഒഴുകിയെത്തിയ കൂറ്റന്‍ മരങ്ങളും തടികളും വന്നിടിച്ചാണ് തൂക്കുപാലം തകര്‍ന്നത്. പാലത്തിന്റെ കൈവരിയിലെ ഗ്രില്ലുകളും തകര്‍ന്ന നിലയിലാണ്. നടപ്പാത ഇളകിയും ചളിനിറഞ്ഞും കിടക്കുകയാണ്. പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന തര്‍ക്കമാണ് നടപടി നീളുന്നതിന്റെ കാരണം. കാടുകുറ്റി പഞ്ചായത്തിനാണ് ഉത്തരവാദിത്വം എന്ന് നാട്ടുകാര്‍ പറയുമ്പോള്‍ റവന്യൂ വകുപ്പിന്റെ വകയാണ് പാലമെന്ന് പഞ്ചായത്തും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."