പശുവിനെ അമ്മക്കും ദൈവത്തിനും പകരമായി പരിഗണിക്കാമെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി
ഹൈദരാബാദ്: മണ്ടത്തരങ്ങള്‍ ആവര്‍ത്തിച്ച് നീതിപീഠത്തിന്റെ അമരത്തിരിക്കുന്നവര്‍ പുറപ്പെടുവിക്കുന്ന വിവാദ പ്രസ്താവനകള്‍ തുടരുകയാണ്. പശുവിനെ അമ്മ്ക്കും ദൈവത്തിനും സമാനമായി അവതരിപ്പിച്ചാണ് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജിയുടെ പുതിയ വാദവുമായി രംഗത്തെത്തിയത്. പശുവിനെ അമ്മക്കും ദൈവത്തിനും പകരമായി പരിഗണക്കാമെന്നാണ് ഹൈദരാബാദ് േൈഹക്കാടതി ജഡ്ജി ബി ശിവശങ്കര റാവു പറയുന്നത്.
കന്നുകാലികളെ കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് കന്നുകാലി വ്യാപാരി നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ഇദ്ദേഹം വിചിത്ര വാദം പുറപ്പെടുവിച്ചത്.
ആരോഗ്യമുള്ള പശുക്കളെ ബക്രീദിന് കശാപ്പ് ചെയ്യുന്നത് ഇസ്‌ലാംമത വിശ്വാസികളുടെ മൗലികാവകാശം അല്ലെന്നും നിലവിലെ ഗോവധ നിരോധന നിയമം പരിഷ്‌കരിച്ച് കശാപ്പ് നടത്തുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും ജഡ്ജി ആവശ്യപ്പെട്ടു.
ഗോവധവുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമം കൂടുതല്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും ദേശീയ സ്വത്താണ് പശുവെന്നും അദ്ദേഹം പറഞ്ഞു.
കശാപ്പിനായി കൊണ്ടുവന്നെന്നാരോപിച്ച് വ്യാപാരിയായ ഹനുമയുടെ 65 കന്നുകാലികളെയാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പിടിച്ചെടുത്തത്. വിചാകണക്കോടതി ഇദ്ദേഹത്തിന്റെ ഹരജി തള്ളിയതിനെത്തുടര്‍ന്ന് ഹൈക്കോടതിയിലെത്തിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് നേരത്തെ രാജസ്ഥാന്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."