യമനിലെ സഖ്യസേനാ ആക്രമണം; അന്വേഷണം നടത്തണമെന്ന് യു.എന്‍
ജനീവ: യമനില്‍ സഊദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണത്തില്‍ അന്വേഷണം നടത്തണമെന്ന് യു.എന്‍. സഖ്യസേനയുടെ നേതൃത്വത്തിലുള്ള ആക്രമണം ദുരന്തകരമായ സംഭവമാണെന്ന് യു.എന്‍ അഭയാര്‍ഥി വിഭാഗം തലവന്‍ ഫിലപ്പോ ഗ്രാന്റി പറഞ്ഞു. നിരവധി മനുഷ്യരാണ് കൊല്ലപ്പെട്ടത്. ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. സംഭവത്തില്‍ സഖ്യ സേന അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൂതികളുടെ കീഴിലുള്ള പടിഞ്ഞാറന്‍ യമനിലെ ധമാര്‍ നഗരത്തിലെ ജയിലില്‍ കഴിഞ്ഞ ദിവസമുണ്ടായ വ്യോമാക്രമണത്തില്‍ 100ല്‍ കൂടുതല്‍ പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഹൂതി ഔദ്യോഗിക മാധ്യമമായ അല്‍ മസൈറ ടിവി പറഞ്ഞു. ജയിലായി മാറ്റിയ കോളജിനകത്ത് നിരവധി തടവുപുള്ളികളാണുണ്ടായിരുന്നത്. യമനില്‍ സഖ്യസേനയുടെ നേതൃത്വത്തിലുണ്ടായ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആക്രമണമാണിത്. വിമത വിഭാഗമായ ഹൂതികളും യമന്‍ സര്‍ക്കാരും തമ്മിലുള്ള ആഭ്യന്തര സംഘര്‍ഷത്തില്‍ 2015ല്‍ ആണ് സഊദി നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ ഇടപെടുന്നത്. ഇതിനെതിരേ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനം ഉയര്‍ന്നെങ്കിലും സഖ്യസേന ആക്രമണങ്ങള്‍ തുടരുകയാണ്.
ആക്രമമുണ്ടായ ധമാര്‍ ജയിലിന്റെ സ്ഥാനത്ത് നിരവധി മൃതദേഹങ്ങളാണുണ്ടായിരുന്നതെന്നും ഇത് ഞെട്ടിക്കുന്ന ദൃശ്യങ്ങളായിരുന്നെന്നും യമനിലെ റെഡ്‌ക്രോസ് തലവന്‍ ഫ്രാന്‍സ് റോച്ചന്‍സ്റ്റന്‍ പറഞ്ഞു.
50 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉറങ്ങുന്നതിനിടെ അര്‍ധ രാത്രിയിലാണ് ആക്രമണമുണ്ടായതെന്നും തങ്ങളുടെ കെട്ടിടങ്ങള്‍ക്കു നേര്‍ക്ക് നാലോ ആറോ തവണ ആക്രമണമുണ്ടായെന്നും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തടവ് പുള്ളി നസീ ം സലാഹി മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."