HOME
DETAILS
MAL
വിദ്യാര്‍ഥികളുടെ വിഡിയോ പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകനെതിരേ കേസ്
backup
September 02 2019 | 19:09 PM
ലഖ്നൗ: മിര്‍സാപൂരിലെ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നല്കിയ വാര്‍ത്ത പുറത്തുകൊണ്ട് വന്ന മാധ്യമപ്രവര്ത്തകന് ദൈനിക് ജാഗരന്റെ പവന് ജെയ്സ്വാളിനെതിരേ കേസ്. പ്രാദേശിക ലേഖകന്‍ എടുത്ത വിഡിയോ ഗ്രാമത്തലവന്റെ പ്രതിനിധിയെന്ന് അവകാശപ്പെട്ടെത്തി സ്വന്തമാക്കുകയായിരുന്നു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പവന് ജെയ്സ്വാല്‍, ഗ്രാമത്തലവന്റെ പ്രതിനിധിയായ രാജ്കുമാര്, ഇവരുടെ സഹായിയായ മറ്റൊരാള്‍ക്കുമെതിരേ ക്രിമിനല്‍ ഗൂഢാലോചന പ്രകാരമാണ് കേസെടുത്തത്. 120ബി, 186 (പൊതു സേവനം തടസപ്പെടുത്തല്‍) 193 (തെറ്റായ രേഖകളുണ്ടാക്കല്‍), 420(വഞ്ചന)എന്നീ വകുപ്പുകളാണ് ചുമത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."