സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഫോട്ടോലാബ് ആപ്പ്
കോഴിക്കോട്: നൂറുകണക്കിനു ഫോട്ടോ എഡിറ്റിങ് ആപ്പുകള്‍ക്കിടയിലേക്കു വ്യത്യസ്തതയുമായി പുതിയ ഒരു ആപ്പ് കൂടി. ആപ്പിളിന്റെ ഐഫോണിലും ഒപ്പം സ്മാര്‍ട് ഫോണുകളിലും ലഭ്യമാകുന്ന 'ഫോട്ടോലാബ്' ആപ്പ് ആണ് സോഷ്യല്‍ മീഡിയയിലെ പുതിയ ട്രെന്‍ഡ്. നിങ്ങള്‍ എടുക്കുന്ന ഫോട്ടോകള്‍ പെയിന്റിങ്ങ് ചെയ്ത പോലെയാക്കി മാറ്റുകയാണ് ഈ ആപ്പ് ചെയ്യുന്നത്.
റഷ്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയായ വിക്മാന്‍ ആണു പുതിയ ആപ്പ് നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ 80 മില്യണ്‍ ആളുകളാണ് ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും മറ്റും ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.
500ലധികം ഫോട്ടോ ഇഫ്ക്ടുകള്‍ ഈ ആപ്പില്‍ ലഭ്യമാവുമെന്നാണ് ഇതിന്റെ പ്രത്യേകത. ഉപയോഗിക്കുന്നയാള്‍ക്ക് അഡ്ജസ്റ്റ് ചെയ്യാതെ എളുപ്പത്തില്‍ ഫോട്ടോയില്‍ ഇഫക്ട് നല്‍കാനാവും. ഈ മാസം രണ്ടിനാണ് ഇത് അവതരിപ്പിച്ചതെങ്കിലും ഇന്ത്യയിലും ഇത് ഇപ്പോള്‍ തരംഗമായി മാറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."