ഹിന്ദുയിസത്തെ അപമാനിക്കുന്നു; ദലിത് എഴുത്തുകാരന്‍ കാഞ്ച ഇലയ്യയുടെ മൂന്നു പുസ്തകള്‍ക്ക് ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ വിലക്ക്
ന്യൂഡല്‍ഹി: ദലിത് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ കാഞ്ച ഇലയ്യയുടെ മൂന്ന് പുസ്തകങ്ങള്‍ ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നു. ഹിന്ദുയിസത്തെ അപമാനിക്കുന്നുവെന്നു ചൂണ്ടിക്കാണിച്ചാണ് മൂന്നു പുസ്തകങ്ങളും വിലക്കാന്‍ യൂനിവേഴ്‌സിറ്റി സ്റ്റാന്റിങ് കമ്മിറ്റി തീരുമാനിച്ചത്.
തീരുമാനത്തിന് അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കണം. അക്കാദമിക കാര്യങ്ങള്‍ 'ദലിത്' എന്ന പദം ഉപയോഗിക്കുന്നത് കുറയ്ക്കാനും സമിതി നിര്‍ദേശിച്ചു.
Why I am not a Hindu’, ‘Buffalo Nationalism’, ‘Post-Hindu India’ എന്നീ പുസ്തകങ്ങളാണ് നിരോധിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് വായിക്കാന്‍ യോജിച്ചതല്ലെന്നു കണ്ടാണ് നടപടിയെന്ന് സമിതി അംഗം ഹന്‍സ്‌രാജ് സുമാന്‍ പറഞ്ഞു. ഇനി അക്കാദമിക് കൗണ്‍സിലിന്റെ അംഗീകാരമാണ് വേണ്ടത്. നവംബര്‍ 15ന് മുന്‍പ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനം അപലപനീയം: കാഞ്ച ഇലയ്യ
''തന്റെ പുസ്തകം പല രാജ്യങ്ങളും റഫറന്‍സായി ഉപയോഗിക്കുന്നുണ്ട്. അതുപോലെ വര്‍ഷങ്ങളായി ഡല്‍ഹി യൂനിവേഴ്‌സ്റ്റിയിലും. അവയെല്ലാം അംബേദ്കറിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചമാത്രമാണ്. ബി.ജെ.പി അക്കാദമിക വിദ്യയെ സെന്‍സര്‍ ചെയ്യുകയാണ്''- കാഞ്ച ഇലയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."