ജന്മിത്തത്തിന്റേയും നക്‌സലിസത്തിന്റേയും കാലം ഓര്‍മപ്പെടുത്തി ഖരം
തിരുവനന്തപുരം: കേരളത്തില്‍ കൊടികുത്തി വാണിരുന്ന ജന്മിത്തത്തിന്റേയും അതിനെ നേരിടാന്‍ രൂപപ്പെട്ട നക്‌സലിസത്തേയും വരച്ചുകാട്ടിയ ചലച്ചിത്രമായ ഖരം ആധുനിക കാലഘട്ടത്തിലും ഈ വിഷയങ്ങളുടെ പ്രസക്തിയെ ഓര്‍മപ്പെടുത്തുന്നു. ഡോ. ജോസ് പി.വി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന്റെ പ്രഥമ പ്രദര്‍ശനം തിരുവനന്തപുരം ഏരീസ് പ്ലക്‌സില്‍ ഇന്നലെ നടന്നു. താനുള്‍പ്പെട്ട സമൂഹം അനുഭവിച്ച ഒരു കാലഘട്ടത്തെ വരച്ചുകാട്ടാനാണ് സിനിമയിലൂടെ ശ്രമിച്ചതെന്ന് സംവിധായകന്‍ മുഖാമുഖത്തില്‍ പറഞ്ഞു.
ചിലിയിലെ സൗത്ത് ഫിലിം ആന്‍ഡ് ആര്‍ട്‌സ് അക്കാഡമിയുടെ മികച്ച ചിത്രം, തിരക്കഥ, ക്യാമറ, ബാലനടന്‍, ഹോളിവുഡ് ഇന്റര്‍നാഷനല്‍ മൂവിങ് പിക്‌ചേഴ്‌സ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച പുതുമുഖ നിര്‍മാതാവ്, ബല്‍ജിയം മുവ് മി ഫിലിം ഫെസ്റ്റിവലില്‍ മികച്ച രാജ്യാന്തര ചിത്രത്തിനും ബാല നടിക്കും, ലോസാഞ്ചല്‍സ് ഇന്റിപെന്‍ഡന്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച വിദേശ ചിത്രത്തിനും, വെനസ്വേല ഫൈവ് കോണ്ടിനന്റ്‌സ് ഇന്റനാഷണള്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനും മികച്ച സംവിധാകന് പ്രത്യേക ജ്യൂറി പരാമര്‍ശവും ഉള്‍പ്പെടെ 20ഓളം രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ ഖരം നേടുകയുണ്ടായി. ആദ്യ സിനിമതന്നെ നിരവധി പുരസ്‌കാരങ്ങള്‍ നേടിത്തന്നതിന്റെ നിറവിലാണ് താനെന്ന് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി പ്രൊഫസര്‍കൂടിയായ സംവിധായകന്‍ ഡോ. ജോസ് പി.വി പറഞ്ഞു. സംവിധായകനും ഛായാഗ്രാകനും മറ്റു അഭിനേതാക്കളും മുഖാമുഖത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."