യാത്രക്കാരെ ദുരിതത്തിലാക്കി കെ.എസ്.ആര്.ടി.സി
പത്തനാപുരം: ബസ് സര്‍വിസുകള്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കി യാത്രക്കാരെ ദുരിതത്തിലാക്കി കെ.എസ്.ആര്.ടി.സി. പത്തനാപുരത്തു നിന്നും മേലില ക്ഷേത്രം വഴി കൊട്ടാരക്കരയിലേക്കും പുനലൂരിലേക്കുമുള്ള സര്‍വിസുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തലാക്കിയത്. സര്‍വിസ് നിര്‍ത്തലാക്കിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് ദുരുതത്തിലായത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരുള്ള ഈ പ്രദേശത്തുകൂടിയുള്ള സര്‍വിസ് നിര്‍ത്തലാക്കിയതിനെതിരേ പ്രതിഷേധം ശക്തമാണ്.
കാലങ്ങളായി ഇതുവഴി സര്‍വിസ് നടത്തിയിരുന്ന ബസുകളാണ് മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയത്. സ്വകാര്യസര്വിസുകള് നിര്‍ത്തലാക്കിയാണ് കെ.എസ്.ആര്.ടി.സി ഇതുവഴി സര്‍വിസുകള്‍ ആരംഭിച്ചത്. സര്‍വിസുകള്‍ നിര്‍ത്തലാക്കി യാത്രക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന കോടതിവിധി നിലനില്‍ക്കെയാണ് അധികൃതരുടെ മിന്നല്‍ നടപടി.
ഗ്രാമപ്രദേശത്തെ സാധാരണക്കാര്‍ക്ക് ആശ്രയമായ സര്‍വിസുകള്‍ സമയക്രമം പാലിക്കാതെ നടത്തുന്നതാണ് നിര്‍ത്തിവയ്ക്കാന്‍ കാരണമായി പറയുന്ന ദിവസവരുമാനം കുറയാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."