HOME
DETAILS
MAL
ഉമേഷിന്റെ വേര്‍പാട് ഒരു പ്രദേശത്തിന്റെ വേദനയായി
backup
August 02 2016 | 21:08 PM
താനൂര്‍: മികച്ച സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന ഉമേഷിന്റെ മരണം മൂലക്കല് നാടിന്റെ നഷ്ടമായി. കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്നു ഒരു മാസക്കാലമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.
താനാളൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയായിരുന്ന ഉമേഷ് മത സൗഹാര്‍ദ വേദികളിലും നിറസാന്നിധ്യമായിരുന്നു. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്കു പ്രദേശത്തു യുവാക്കളുടെ കൂട്ടായ്മ ഇവര്‍ സംഘടിപ്പിച്ചു.
പള്ളി, മദ്റസ, കോളജ് തുടങ്ങിയ മതകീയ സംരഭങ്ങള്‍ക്കു ഉമേഷ് മുന്നിട്ടിറങ്ങി. ഓണം, പെരുന്നാല്‍, നബിദിനം തുടങ്ങിയ ആഘോഷ ദിവസങ്ങളില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. നിരവധി നേതാക്കള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."