ഐക്യമലയാള പ്രസ്ഥാനത്തിന്റെ നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം
മാതൃഭാഷയില്‍ തൊഴില്‍ പരീക്ഷ എഴുതാന്‍ കഴിയില്ല എന്നത് എല്ലാ മലയാളികള്‍ക്കും അപമാനകരം
കോഴിക്കോട്: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് ഉള്‍പ്പെടെയുള്ള എല്ലാ പി.എസ്.സി.പരീക്ഷകളുടെയും ഉത്തരങ്ങള്‍ മലയാളത്തിലും ന്യൂനപക്ഷ ഭാഷകളിലും എഴുതാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം പി.എസ്.സി ഓഫിസിനു മുന്നില്‍ അഞ്ചു ദിവസമായി നടന്നുവരുന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജ്ഞാനപീഠം ജേതാവ് എം.ടി വാസുദേവന്‍ നായര്‍ ആവശ്യപ്പെട്ടു.
കേരളം ലജ്ജയോടെ തല കുനിക്കേണ്ട അവസ്ഥയാണിത്. വര്‍ഷങ്ങളായി, ഭരണഭാഷയും പഠന ഭാഷയും കോടതി ഭാഷയുമൊക്കെ നമ്മുടെ മാതൃഭാഷയിലാവണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു വരുന്നു. താനും ഒ.എന്‍.വിയും സുഗതകുമാരിയുമൊക്കെ ഈ ആവശ്യങ്ങള്‍ പല ഘട്ടത്തിലും ഉന്നയിച്ചിരുന്നു. മലയാള നിയമം നിയമസഭ പാസാക്കിയതാണ്. 2017 മെയ് മുതല്‍ ഭരണഭാഷ മലയാളമാക്കി ഉത്തരവു വന്നു. എന്നാല്‍ ക്ലാസിക്കല്‍ പദവി ലഭിച്ച നമ്മുടെ മാതൃഭാഷയില്‍, കേരളീയരെ ഭരിക്കാനുള്ള തൊഴില്‍ പരീക്ഷ എഴുതാന്‍ കഴിയില്ല എന്നത് എല്ലാ മലയാളികള്‍ക്കും അപമാനകരമാണ്.കെ.എ.എസ് പരീക്ഷയുള്‍പ്പെടെയുള്ളവ മലയാളത്തിലും കൂടി നടത്താന്‍ സര്‍ക്കാര്‍ പി.എസ്.സിക്ക് നിര്‍ദേശം കൊടുക്കണമെന്നും എം.ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."