HOME
DETAILS

സഊദിയില്‍ അക്കൗണ്ടന്റുമാര്‍ക്കു രജിസ്‌ട്രേഷന്‍: ഡിഗ്രിയോ ഡിപ്ലോമയോ വേണം

  
backup
September 02 2019 | 20:09 PM

degree-or-diploma-cumpulsory-for-accountant-registration-saudi

 


ജിദ്ദ: സഊദിയില്‍ അക്കൗണ്ടിങ് ജോലികളിലേര്‍പ്പെടുന്നവര്‍ക്കുള്ള പുതിയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി.
കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ച പുതിയ നിയമം മലയാളികളുള്‍പ്പെടെയുള്ള വിദേശ തൊഴിലാളികള്‍ക്ക് പുതിയ വെല്ലുവിളിയായി. താമസരേഖ എടുക്കുന്നതിനും പുതുക്കുന്നതിനും ജോലി മാറ്റത്തിനുമെല്ലാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധ ഉപാധിയായിരിക്കുകയാണ്.
പുതിയ ഹിജ്‌റ വര്‍ഷാരംഭം മുതലാണ് നിയമം പ്രാബല്യത്തില്‍ വന്നത്. സഊദിയില്‍ അക്കൗണ്ടിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ വിദേശികള്‍ക്കുമാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയത്.
പ്രത്യേക വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. താമസരേഖ എടുക്കല്‍, പുതുക്കല്‍, ജോലി മാറ്റത്തിനുമെല്ലാം രജിസ്‌ട്രേഷന്‍ നിര്‍ബന്ധ ഉപാധിയായി നിശ്ചയിച്ചിട്ടുണ്ട്.
ഈ മേഖലയിലെ തൊഴില്‍ അവസ്ഥകളും ആവശ്യകതകളും അറിയാന്‍ സഹായിക്കുന്നതാണ് പുതിയ നിയമമെന്ന് സഊദി സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി അഹ്മദ് അബ്ദുല്ല അല്‍മഗാമിസ് പറഞ്ഞു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തടയാനും അക്കൗണ്ടിങ്, ഓഡിറ്റ് മേഖല നല്‍കുന്ന സാധ്യതകള്‍ അറിയാനും ഇതുവഴി സാധിക്കും. അക്കൗണ്ടിങ് ജോലി സംബന്ധിച്ച് വിശദമായ പഠനത്തിനുള്ള അവസരവുമാണിത്. ഈ മേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
അക്കൗണ്ടിങില്‍ ഡിഗ്രി, അക്കൗണ്ടിങ് ഡിപ്ലോമ, 15 അക്കാദമിക് മണിക്കൂര്‍ അക്കൗണ്ടിങ് പരിശീലനം പൂര്‍ത്തിയാക്കിയ അഡ്മിനിസ്‌ട്രേറ്റീവ് സയന്‍സ് ബിരുദധാരി, 15 മണിക്കൂര്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ ഒമ്പതു മണിക്കൂറുള്ള അക്കൗണ്ടിങ്, ഓഡിറ്റിങ്, സകാത്ത്, ടാക്‌സ് എന്നിവയിലെ ഫെലോഷിപ് കോഴ്‌സ്, എ.ഐ.സി.പി.എ അമേരിക്ക, ഐ.സി.എ.ഇ.ഡബ്ലിയു ഇംഗ്ലണ്ട്, സി.ഐ.സി.എ കാനഡ, സി.എ ഓസ്‌ട്രേലിയ, എ.സി.സി.എ യു.കെ, ഐ.സി.എ.പി പാകിസ്താന്‍, ഐ.സി.എ.ഐ ഇന്ത്യ, ഐ.എം.എ, ഐ.ഐ.എ അമേരിക്ക എന്നിവയിലേതെങ്കിലും യോഗ്യത നേടിയവര്‍ക്കാണ് ഓര്‍ഗനൈസേഷന്റെ വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താനാവുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനില്‍ നിന്ന് ഐഫോണ്‍ കവര്‍ന്ന കേസ്; പ്രതി പിടിയില്‍

crime
  •  2 months ago
No Image

ബാബ സിദ്ദിഖ് വധക്കേസ്; നവി മുംബൈയിലെ സ്‌ക്രാപ്പ് ഡീലറെ അറസ്റ്റ് ചെയ്തു; കസ്റ്റഡിയിലുള്ളവരുടെ എണ്ണം 10 ആയി

National
  •  2 months ago
No Image

ഡല്‍ഹിയില്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

crime
  •  2 months ago
No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago