തൃക്കരിപ്പൂര്‍ ടൗണ്‍ വ്യാജമദ്യലോബികളുടെ പിടിയില്‍
തൃക്കരിപ്പൂര്‍: വ്യാജ മദ്യലോബികളുടെ പിടിയിലമര്‍ന്ന് തൃക്കരിപ്പൂര്‍ ടൗണ്‍. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എല്ലാ സമയത്തും മദ്യം യഥേഷ്ടം ലഭ്യമാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള ആളൊഴിഞ്ഞ പറമ്പുകളിലാണ് ഇത്തരം ലോബികള്‍ മദ്യകുപ്പികള്‍ സൂക്ഷിക്കുന്നത്. ആവശ്യക്കാര്‍ എത്തുന്നതോടെ വിവിധ ഇടങ്ങളില്‍ സൂക്ഷിക്കുന്ന മദ്യ കുപ്പികള്‍ വന്‍ തുക ഈടാക്കി വില്‍പന നടത്തും.
ഏതാനും ദിവസം മുന്‍പ് ഇത്തരത്തില്‍ മദ്യം സൂക്ഷിക്കുന്ന സ്ഥലത്തുനിന്നു മദ്യ കുപ്പികള്‍ എടുക്കുന്നത് മൊബൈലില്‍ പകര്‍ത്തി വാട്‌സ് ആപ് വഴി പ്രചരിപ്പിച്ചിരുന്നു. രാത്രിയാകുന്നതോടെ ബസ് സ്റ്റാന്‍ഡിന്റെ പടിഞ്ഞാറു ഭാഗത്തുള്ള അടച്ചിട്ട ഷോപ്പുകളുടെ വരാന്തകളിലും മറ്റും വ്യാപകമായി മദ്യപാനം നടക്കുന്നുണ്ട്. പുലര്‍ച്ചെ ബസ് കയറാനെത്തുന്നവര്‍ക്ക് മദ്യലഹരിയില്‍ ഉടുതുണിയില്ലാതെ കിടന്നുറങ്ങുന്നവരെ കാണുന്ന അവസ്ഥയുണ്ട്. കൂടാതെ റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമാണ് മദ്യപാനികള്‍ വിലസുന്ന മറ്റൊരിടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."