സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് പണം കൊടുക്കാതെ മുങ്ങിയ രണ്ടുപേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു
കാഞ്ഞങ്ങാട്: ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് ലക്ഷങ്ങളുടെ ബില്ല് നല്‍കാതെ മുങ്ങിയവര്ക്കെതിരേ ഹൊസ്ദുര്‍ഗ് പൊലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ജയ്പൂര്‍ സ്വദേശി ഋഷികേശ് മയൂര്‍ (65), കൊടക്കാട് പൊള്ളപൊയില്‍ കരക്കക്കാവില്‍ രവി കുളങ്ങര (50) എന്നിവര്‍ക്കെതിരേയാണ് വഞ്ചനാകേസില്‍ പൊലിസ് കുറ്റപത്രം നല്‍കിയത്. കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ രാജ് റസിഡന്‍സി എന്ന ഫോര്‍സ്റ്റാര്‍ ഹോട്ടലില്‍ 2016 ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ 22 വരെ താമസിച്ച് 1,95,170 രൂപ കുടിശ്ശിക വരുത്തിയശേഷം രണ്ടുപേരും മുങ്ങുകയായിരുന്നു.
ഭക്ഷണം കഴിച്ചതിന്റെയും വസ്ത്രങ്ങള്‍ അലക്കാന്‍ നല്കിയതിന്റെയും ടാക്സി വിളിപ്പിച്ചതിന്റെയും ചെലവും ഇവര്‍ ഹോട്ടലില്‍ നല്‍കിയിരുന്നില്ല. ചെറുവത്തൂര്‍, ചീമേനി ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രതികളുടെ ഉടമസ്ഥതയിലുള്ള സോളാര്‍ സൊല്യുഷന്‍ എന്ന സ്ഥാപനത്തിന്റെ ഡോക്യുമെന്റേഷന് വര്‍ക്കുകള്‍ക്ക് എന്നുപറഞ്ഞാണ് ഹോട്ടലില്‍ മുറിയെടുത്തത്.
ഇതുസംബന്ധിച്ച് ഹോട്ടലിന്റെ പാര്‍ട്ട്ണര്‍ നാഗരാജ് നായ്ക്കിന്റെ മകന് നിധിന് നാഗരാജ് നായക് (26) നല്കിയ പരാതിയില്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വഞ്ചനാകുറ്റത്തിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."