സ്വര്‍ണ കവര്‍ച്ച: വീട്ടമ്മയുടെ മൊഴിയില്‍ വൈരുദ്ധ്യമുള്ളതായി അന്വേഷണ സംഘം
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തില്‍ പ്രവാസിയായ സുധീറിന്റെ വീട്ടില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന മോഷണത്തില്‍ സുധീറിന്റെ ഭാര്യ ദിവ്യ നല്കിയ മൊഴിയില്‍ വൈരുദ്ധ്യമുള്ളതായി പൊലിസ് പറയുന്നു. 17 പവന് സ്വര്‍ണമാണ് കഴിഞ്ഞ ഈ വീട്ടില്‍നിന്നു മോഷണം പോയതായി ദിവ്യ പൊലിസില്‍ പരാതി നല്‍കിയത്. ഗള്‍ഫിലുള്ള ഭര്‍ത്താവ് സുധീറിന്റെ അടുത്തേക്ക് ഒക്ടോബര്‍ 11ന് പോയ ദിവ്യ മടങ്ങിയെത്തുന്നത് ഒക്ടോബര്‍ 17നാണ്. അപ്പോഴാണ് കവര്‍ച്ച നടന്നതായി ദിവ്യ അറിയുന്നത്. ഗള്‍ഫില്‍നിന്നു നേരെ വന്നത് മേലാങ്കോട്ടുള്ള അമ്മയുടെ വീട്ടിലേക്കാണ്. അവിടെനിന്നു ചൊവ്വാഴ്ച ഉച്ചക്കാണ് മോഷണം നടന്ന കാഞ്ഞങ്ങാട് സൗത്തിലുള്ള സ്വന്തം വീട്ടിലെത്തുന്നത്. വീട്ടിന്റെ പിറകു വശത്തെ ഗ്രില്‍സ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. പൊലിസ് അന്വേഷണത്തിനിടെ ദിവ്യയുടെ പിതാവ് പൊലിസിനോട് പറഞ്ഞത്, ഗ്രില്‍സിന്റെ പൂട്ടുദിവസങ്ങള്ക്ക് മുമ്പ് പഴയത് മാറ്റി പുതിയത് ഇട്ടിരുന്നുവെന്നാണ്. മാത്രമല്ല, സ്വര്ണാഭരങ്ങള് സ്വന്തം വീട്ടിലാണ് സൂക്ഷിച്ചതെന്ന് ദിവ്യ പൊലിസിനോട് ആദ്യം പറഞ്ഞുവെങ്കിലും അക്കാര്യം വ്യക്തമായി ഓര്‍മയില്ലെന്ന് പിന്നീട് മാറ്റിപ്പറയുകയും ചെയ്തു. നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ ഈ വീട്ടില്‍ തന്നെയാണ് സൂക്ഷിച്ചതെന്ന് പരാതിക്കാരിക്ക് ഉറപ്പില്ലാത്തത് പൊലിസിനെയും വട്ടം കറക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."