സര്‍വകലാശാല വാര്‍ത്തകള്‍
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ് (ദ്വിവത്സരം, 2016 മുതല്‍ പ്രവേശനം) റഗുലര്‍സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബര്‍ 18ന് ആരംഭിക്കും.
ലോ കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം (2015 മുതല്‍ പ്രവേശനം) റഗുലര്‍സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബര്‍ 20ന് ആരംഭിക്കും. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2017 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ പരീക്ഷ സെപ്റ്റംബര്‍ 18ന് ആരംഭിക്കും.
പുതുക്കിയ തിയതികള്‍
എല്‍.എല്‍.ബി യൂണിറ്ററി (ത്രിവത്സരം, 2015 സ്‌കീം) റഗുലര്‍സപ്ലിമെന്ററി ഓഗസ്റ്റ് 14ന് ആരംഭിക്കാനിരുന്ന ഒന്നാം സെമസ്റ്റര്‍ പരീക്ഷ സെപ്റ്റംബര്‍ 23നും, ഓഗസ്റ്റ് ഒമ്പതിന് ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റര്‍ പരീക്ഷ സെപ്റ്റംബര്‍ 18നും ആരംഭിക്കും.
ബി.ബി.എഎല്‍.എല്‍.ബി ഓണേഴ്‌സ് (2011 സ്‌കീം) റഗുലര്‍സപ്ലിമെന്ററി ഓഗസ്റ്റ് 21ന് ആരംഭിക്കാനിരുന്ന അഞ്ചാം സെമസ്റ്റര്‍ പരീക്ഷ ഒക്‌ടോബര്‍ അഞ്ചിനും ഓഗസ്റ്റ് ഒമ്പതിന് ആരംഭിക്കാനിരുന്ന ഏഴാം സെമസ്റ്റര്‍ പരീക്ഷ സെപ്റ്റംബര്‍ 18നും ആരംഭിക്കും.
സ്‌പെഷ്യല്‍ പരീക്ഷ
പ്രളയം കാരണം രണ്ടാം സെമസ്റ്റര്‍ ബി.എസ്.സി (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് സ്‌പെഷ്യല്‍ പരീക്ഷ സെപ്റ്റംബര്‍ 18ന് പുല്ലൂട്ട് കെ.കെ.ടി.എം കോളജില്‍ ആരംഭിക്കും.
എം.എ മലയാളം
വൈവ
വിദൂരവിദ്യാഭ്യാസം ഫൈനല്‍ എം.എ മലയാളം വൈവ വോസി സെപ്റ്റംബര്‍ 17 മുതല്‍ കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളജിലും (നോര്‍ത്ത് സോണ്‍), തൃശൂര്‍ ശ്രീ കേരളവര്‍മ്മ കോളജിലും (സൗത്ത് സോണ്‍) നടക്കും. ഷെഡ്യൂള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.കോം (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എ സോഷ്യോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം.
രണ്ട് (ഏപ്രില്‍ 2019), നാല് (ജൂണ്‍ 2019) സെമസ്റ്റര്‍ എം.എസ്.സി എന്‍വയോണ്‍മെന്റല്‍ സയന്‍സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
പരീക്ഷാ തിയതി
നാലാം സെമസ്റ്റര്‍ എം.എസ്‌സി. ഫിഷറി ബയോളജി ആന്റ് അക്വാകള്‍ച്ചര്‍ റഗുലര്‍സപ്ലിമെന്ററി (2007 അഡ്മിഷന്‍ മുതല്‍) പരീക്ഷകള്‍ സെപ്റ്റംബര്‍ 30 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ സെപ്റ്റംബര്‍ 17 വരെയും 500 രൂപ പിഴയോടെ 18 വരെയും 1000 രൂപ സൂപ്പര്‍ഫൈനോടെ 19 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
2019 ജൂലൈയില്‍ സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സസില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ജനുവരിയില്‍ നടന്ന ഒന്നാം വര്‍ഷ ബി.എസ്‌സി. നഴ്‌സിങ് (പുതിയ സ്‌കീംസപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് സെപ്റ്റംബര്‍ 16 വരെ അപേക്ഷിക്കാം.
2019 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ്‌സി. കെമിസ്ട്രി (സി.എസ്.എസ്. റഗുലര്‍, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബര്‍ 16 വരെ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."