എല്‍.ബി.എസ് കോളജില്‍ വീണ്ടും സംഘര്‍ഷം: പൊലിസിനു നേരെ കല്ലേറ്
ബോവിക്കാനം: പൊവ്വല്‍ ണ്ടണ്ടണ്ടണ്ടഎണ്ടണ്ടണ്ടണ്ടണ്ടണ്ടല്‍.ബി.എസ് എന്‍ജിനീയറിങ് കോളജില്‍ വീണ്ടും സംഘര്‍ഷം. കെ.എസ്.യു പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ക്ലാസില്‍ കയറി മര്‍ദിച്ചു. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് സംഭവം. മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് കമ്യുണിക്കേഷന്‍ വിദ്യാര്‍ഥി ശ്രീഹരിക്കാണ് മര്‍ദനമേറ്റത്.
മര്‍ദനം തടയുന്നതിനിടെ വിദ്യാര്‍ഥിനികളെ കൈയേറ്റം ചെയ്യുകയുമുണ്ടായി. ഒരു വിദ്യാര്‍ഥിനി ദേഹാസ്വസ്ഥമനുഭപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷം തടയാനെത്തിയ പൊലിസിനു നേരേ കല്ലേറും കുപ്പിയേറും ഉണ്ടായതോടെ ലാത്തി വീശി ഓടിച്ചാണ് സംഘര്‍ഷം നിയന്ത്രണ വിധേയമാക്കിയത്.
കഴിഞ്ഞദിവസം നടന്ന കോളജ് യൂനിയന്‍ തെരഞ്ഞടുപ്പില്‍ യു.ഡി.എസ്.എഫ് വിജയിച്ചിരുന്നു. യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുന്നതിനിടെ വിദ്യാര്‍ഥിനികളെ അപമാനിച്ചുവെന്നാരോപിച്ച് എം.എസ്.എഫ് പ്രവര്‍ത്തകരെ എസ്.എസ്.ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പൊലിസും വിദ്യാര്‍ഥികളും ചേര്‍ന്നു തടഞ്ഞതോടെ പിരിഞ്ഞുപോവുകയും പിന്നീട് കൂടുതല്‍ പേര്‍ സംഘടിച്ചെത്തി അക്രമിക്കുകയായിരുന്നുവെന്ന് യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് മൂന്നുപേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തു.
എസ്.എഫ്.ഐ പ്രവര്‍ത്തകരായ പി. നിധിന്‍(22), അബ്ജാദ്(22), ഉബൈദ്(22) എന്നിവരെയാണ് ആദൂര്‍ സി.ഐ എം.എം മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയും കോളജില്‍ അക്രമം നടന്നിരുന്നു.യു.ഡി.എസ്.എഫ് പ്രവര്‍ത്തകരെ ആക്രമിക്കുകയും എം.എസ്.എഫ് പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളജ് കാംപസിനകത്തുള്ള ഹോസ്റ്റലില്‍നിന്നു പുറത്താക്കുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ എം.എസ്.എഫ് നേതാക്കള്‍ക്കു നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പടക്കം നിറച്ച ബിയര്‍ കുപ്പികളും കല്ലുകളും എറിയുകയും ചെയ്തിരുന്നു.
യൂനിയന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ എസ്.എസ്.ഐ പ്രവര്‍ത്തകര്‍ യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും കാംപസിനകത്ത് സംഘര്‍ഷത്തിനു ശ്രമിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും എം.എസ്.എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."