യുവാവിനെ കബളിപ്പിച്ച് 2.80 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍
പൊലിസ് പ്രതിയെ വലയിലാക്കിയത് തന്ത്രപൂര്‍വം
തൊടുപുഴ: യുവാവില്‍ നിന്നും 2, 80,000 രൂപ തട്ടിയെടുത്ത ശേഷം വീണ്ടും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച വിരുതനെ കാളിയാര്‍ പൊലിസ് തന്ത്രപൂര്‍വ്വം പിടികൂടി. തൃശൂര്‍ സ്വദേശി ടോണി (37)യാണ് അറസ്റ്റിലായത്.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ യുവാവ് കഴിഞ്ഞമാസം ഒരു ടെസ്റ്റ് എഴുതാന്‍ തൃശൂരില്‍ എത്തയപ്പോഴാണ് ടോണിയെ പരിചയപ്പെട്ടത്. വാചാലമായി സംസാരിക്കുന്ന ഇയാള്‍ പിന്നീട് യുവാവ് താമസിച്ചിരുന്ന മുറിയിലെത്തി മൊബൈല്‍ ഫോണ്‍ കൈക്കലാക്കി സിം ഊരിവാങ്ങി. തുടര്‍ന്ന് നിര്‍ബന്ധിച്ച് അശ്ലീലങ്ങള്‍ പറയിച്ച് ഫോണില്‍ റെക്കാര്‍ഡ് ചെയ്തു. പിന്നീട് ഇക്കാര്യങ്ങള്‍ വീട്ടില്‍ അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പലപ്പോഴായി 2,80,000രൂപ തട്ടിയെടുക്കുകയായിരുന്നുവത്രെ.
കഴിഞ്ഞ ദിവസം വീണ്ടും ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടതോടെ ഗത്യന്തരമില്ലാതെ യുവാവ് ബന്ധുക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ കാളിയാര്‍ പൊലിസില്‍ പരാതിനല്‍കി. കാളിയാര്‍ എസ്ഐ വിഷ്ണുകുമാറിന്റെ നിര്‍ദ്ദേശാനുസരണം പണം നല്‍കാമെന്ന് പറഞ്ഞു തൊടുപുഴയിലേക്ക് യുവാവിനെ വിളിച്ചുവരുത്തി. ഇന്നലെ വൈകിട്ട് നാലോടെ തൊടുപുഴ കെഎസ്്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ഹോട്ടലില്‍ എത്തിയ പ്രതിയെ മഫ്ടിയില് കാത്തുനിന്ന എസ്ഐയും സംഘവും പിടികൂടുകയായിരുന്നു.
ഇയാള്‍ വേറെ പലരെയും സമാനരീതിയില്‍ തട്ടിപ്പിന് ഇരയാക്കിയതായി പൊലിസ് സംശയിക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി പൊലിസ് ഇന്ന് തൃശൂര്‍ക്ക് പോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."