HOME
DETAILS
MAL
ഗവ. പോളിടെക്നിക്കില്‍ താല്‍ക്കാലിക നിയമനം
backup
June 10 2017 | 18:06 PM
പുറപ്പുഴ: ഗവ. പോളിടെക്നിക് കോളജില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ വിഭാഗങ്ങളില്‍ ഒഴിവുള്ള ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്സ്മാന് തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തും.
കംപ്യൂട്ടര്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ വിഷയത്തില്‍ ഒന്നാം ക്ലാസോടെയുള്ള ഡിപ്ലോമയാണ് ഡെമോണ്സ്ട്രേറ്റര്ക്കു വേണ്ട യോഗ്യത. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, കംപ്യൂട്ടര്‍ എന്നീ വിഷിയത്തില്‍ ഒന്നാം ക്ലാസോടെയുള്ള ഐടിഐ അല്ലെങ്കില്‍ തത്തുല്ല്യ യോഗ്യതയാണ് ട്രേഡ്സ്മാന് ആവശ്യമുള്ളത്.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, അവയുടെ അസല്‍ എന്നിവ സഹിതം ജൂണ്‍ 14ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."