വ്യാപാരികളെ വെറുംകൈയോടെ ഇറക്കിവിടാമെന്ന് കരുതേണ്ട: ടി. നിസ്‌റുദ്ദീന്‍
മട്ടന്നൂര്‍: റോഡ് വികസനത്തിന്റെ പേരില്‍ വ്യാപാരികളെ വെറും കൈയോടെ ഇറക്കിവിടാമെന്ന് കരുതേണ്ടയെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്‌റുദ്ദീന്‍.
സമരം സംസ്ഥാന കമ്മിറ്റി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവള റോഡ് വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കുന്ന വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ സംഘടിപ്പിച്ച വ്യാപാരതൊഴില്‍ സംരക്ഷണ റാലിയും അവകാശ പ്രഖ്യാപന കണ്‍വന്‍ഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കാത്ത സ്ഥിതിയാണ്. 17 ശതമാനം സിവിഡന്റ് കൊച്ചി വിമാനത്താവളത്തിന്റെ ഓഹരി ഉടമകള്‍ക്ക് കിട്ടി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരികള്‍ ഭൂരിഭാഗവും സ്വകാര്യ മേഖലയിലാണ്. ആറു റോഡുകള്‍ വരുന്നതോടെ പതിനായിരക്കണക്കിന് കടകള്‍ ഒഴിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
കൈലാസ് ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷനില്‍ ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി അധ്യക്ഷനായി. കെ. ശ്രീധരന്‍, ഉസ്മാന്‍ വയനാട്, എ. സുധാകരന്‍, സേതുമാധവന്‍, പി. ബാസിത്, സൗമിനി മോഹന്‍ദാസ്, എം.പി തിലകന്‍, കെ.എസ് റിയാസ്, സി.കെ രാജന്‍, സി.സി വര്‍ഗീസ് സംസാരിച്ചു. റോഡിന്റെ വീതി 30 മീറ്ററില്‍ നിന്ന് 15 മീറ്ററാക്കി ചുരുക്കുക,
കുടിയൊഴിപ്പിക്കപ്പെടുന്ന സ്ഥാപന ഉടമകള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക വ്യാപാരികള്‍ക്കും നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കണ്‍വെന്‍ഷന്‍. വയനാട്, കോഴിക്കോട് ജില്ലകളിലെ വ്യാപാരികളും റാലിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."