തലശ്ശേരി-വളവുപാറ റോഡ് നിര്‍മാണം ഇഴയുന്നു ചെളിക്കുളം
ഉരുവച്ചാല്‍:കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനു ഇനി മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിമാനത്താവളത്തിലെക്കു വരുന്ന പ്രധാന പാതകളില്‍ ഒന്നായ തലശ്ശേരി-വളവുപാറ റോഡ് നവീകരണം ഇഴഞ്ഞു നീങ്ങുന്നു.
തലശ്ശേരി മുതല്‍ വളവുപാറ വരെയുള്ള 56 കിലോമീറ്റര്‍ റോഡ് നവീകരിക്കുന്നതിന് വേണ്ടി രണ്ട് നിര്‍മാണ കമ്പനികള്‍ക്ക് രണ്ട് വര്‍ഷം മുന്പെയാണ് കരാര്‍ നല്‍കിയത്.
ഇതില്‍ രണ്ടാം റീച്ചില്‍ കരാര്‍ ഏറ്റെടുത്ത കമ്പനി റോഡ് നവീകരണം 90 ശതമാനം പൂര്‍ത്തികരിച്ചെങ്കിലും തലശ്ശേരി മുതല്‍ മട്ടന്നൂര്‍ വരെ റോഡ് നിര്‍മാണം ഏറ്റെടുത്ത കരാര്‍ കമ്പനിയുടെ പ്രവൃത്തിയാണ് ഇപ്പോള്‍ ഇഴഞ്ഞു നീങ്ങുന്നത്.റോഡ് പലയിടങ്ങളിലും കിളച്ചിട്ട അവസ്ഥയിലാണ്. കരേറ്റയില്‍ റോഡ് പണിയും കലുങ്ക് നിര്‍മാണവും നടക്കുന്നതിനിടയില്‍ മഴ പെയ്തതിനാല്‍ റോഡ് ചെളിക്കുളമായിരിക്കുകയാണ്. ഇതിലൂടെ വാഹനങ്ങള്‍ക്ക് ഇഴഞ്ഞു നീങ്ങേണ്ട സാഹചര്യമാണുള്ളത്.കരേറ്റമുതല് മട്ടന്നൂര്‍ വരെയുള്ള ഭാഗം കഴിഞ്ഞ് റോഡുപണി മട്ടന്നൂരിലെത്താന്‍ രണ്ടു മാസം വേണ്ടിവരും .വാഹനങ്ങള്‍ ഇഴഞ്ഞു നീക്കുന്നത് കാരണം മട്ടന്നൂര്‍-കുത്തുപറമ്പ് റൂട്ടില്‍ മണിക്കൂറോളം ഗതാഗതക്കുരുക്കനുഭവപ്പെടുന്നുണ്ട്.
വിമാനത്താവളം വരുന്ന ഡിസംബര്‍ ഒന്‍പതിന് തുറക്കുന്നതോടെ ഈ പാതയിലൂടെ നുറുക്കണക്കിന് വാഹനങ്ങള്‍ വര്‍ദ്ധിച്ചേക്കും. ഇതോടെ സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."